ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആഷ്‌ലി പോയിന്റില്‍ താമസിയ്ക്കുന്ന നിരവധി പ്രവാസി ഇന്ത്യന്‍ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനുമായി വേദിയൊരുങ്ങുന്നു. ധാരാളം മലയാളി കുടംബങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഒരുമയുടെ കൈകള്‍ കോര്‍ത്തിണക്കി ആരംഭിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റിന്റെ (IAAP) ഓപചാരിക ഉദ്ഘാടനം ജനുവരി 7ന് ശനിയാഴ്ച നടത്തപ്പെടുന്നു.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ഹാളില്‍ വച്ച് വൈകീട്ട് 5 മണിയ്ക്ക് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കും. ഡാന്‍സ്, ഗാനമേള, അടിപൊളി പാട്ടുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ഉദ്ഘാടന സമ്മേളനത്തിന് മാറ്റു കൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക
രാജേഷ് നായര്‍-832 315 7702
ബിജു മുക്രുക്കാട്ട്- 409 330 0048
അനില്‍ ജനാര്‍ദ്ദനന്‍- 281 507 9721
ഡോളി കാച്ചപ്പിള്ളി-833 283 9306

LEAVE A REPLY

Please enter your comment!
Please enter your name here