ന്യുഹാംഷെയര്‍: ഭാര്യ തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നതു കാണാനായി ജോലിസമയത്തു പോയതിന് യുവാവിന്റെ ജോലി നഷ്ടപ്പെട്ടു. ന്യുഹാംഷെയറില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്ന ലാമാറിനാണു താന്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ ജനനത്തിന് ദൃക്‌സാക്ഷിയായതിനെ തുടര്‍ന്നു ജോലി പോയത്. ഭാര്യക്ക് പ്രസവ വേദന വര്‍ധിക്കുന്നു എന്ന് അറിവ് ലഭിച്ച ഉടനെ ജോലിയില്‍ നിന്നും നേരെ ആശുപത്രിയിലേക്കാണ് ലാമാര്‍ ഓടിയത്.

ഭാര്യ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത് കണ്‍ കുളിര്‍ക്കെ കണ്ടു. ഇവര്‍ക്ക് അത് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. എന്നാല്‍ സന്തോഷം അധികം നേരം നീണ്ടു നിന്നില്ല. ആശുപത്രിയില്‍ നിന്നും തിരിച്ചു ജോലി സ്ഥലത്തെത്തിയ ലാമാറിനെ കാത്തിരുന്നത്. ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന ഉത്തരവാണ്.

മൂന്ന് വര്‍ഷം ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചതിനുശേഷമാണ് ലാമാര്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്.

പ്രൊബേഷനറി പിരിഡില്‍ ജോലിക്ക് ഹാജരാകാത്ത കുറ്റത്തിനാണ് പിരിച്ചു വിട്ടതെന്ന് സെക്യൂരിറ്റി കമ്പനി അധികൃതര്‍ പറഞ്ഞു.

എന്തായാലും ഈ നടപടി വളരെ വേദനാജനകമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ലാമാറിന് കുടുംബം പുലര്‍ത്തുന്നതിന് മറ്റൊരു തൊഴില്‍ നല്‍കുമെന്ന് യൂണിയന്‍ അറിയിച്ചു.

mom1

LEAVE A REPLY

Please enter your comment!
Please enter your name here