4wsImages.php

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ പുതിയ ഭരണനേതൃത്വം. ഡാലസില്‍ വെച്ചു നടന്ന ഹിന്ദു സംഗമത്തോടനുബന്ധിച്ച്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ പുതിയ സാരഥികളെ ഐക്യണ്‌ഠ്യേന തെരഞ്ഞെടുത്തത്‌. അടുത്ത ഹിന്ദു സംഗമം ഡിട്രോയിറ്റില്‍ വെച്ചു നടത്താന്‍ യോഗം തീരുമാനിച്ചു.

ഡിട്രോയിറ്റില്‍ നിന്നുള്ള സുരേന്ദ്രന്‍ നായരാണ്‌ പുതിയ പ്രസിഡന്റ്‌. കേരള സര്‍ക്കാരില്‍ സേവനം അനുഷ്‌ഠിച്ചിരുന്ന അദ്ദേഹം കേരള വിദ്യാര്‍ത്ഥി-യുവജന രാഷ്‌ട്രീയ, സാമുദായിക-സാംസ്‌കാരിക രംഗങ്ങളില്‍ കഴിഞ്ഞ എഴുപതുകളില്‍ നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അമേരിക്കയിലെ വിവിധ സാഹിത്യ സാംസ്‌കാരിക കൂട്ടായ്‌മകളിലും, മലയാളി സംഗമവേദികളിലും പ്രവര്‍ത്തിച്ചുവരുന്നു. കെ.എച്ച്‌.എന്‍.എ മിഷിഗണ്‍ പ്രസിഡന്റ്‌, റീജിയണല്‍ കോര്‍ഡിനേറ്റര്‍, ഡയറക്‌ടര്‍, വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുള്ള അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്‌.

ലോസ്‌ ആഞ്ചലസിലെ വിവിധ ഭാരതീയ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായ വിനോദ്‌ ബാഹുലേയനാണ്‌ വൈസ്‌ പ്രസിഡന്റ്‌. കാലിഫോര്‍ണിയയിലെ ആതുരസേവന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന എസ്‌.ഡി.എം കാന്‍സര്‍ റിലീഫ്‌ ഫണ്ട്‌ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്ന വിനോദ്‌ ലോസ്‌ആഞ്ചലസ്‌ ഹിന്ദു മലയാളി അസോസിയേഷന്‍ സെക്രട്ടറി, കെ.എച്ച്‌.എന്‍.എ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം മികച്ച സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്‌.

പ്രശസ്‌തമായ വെയില്‍സ്‌ സര്‍വകലാശാലയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി സാങ്കേതിക സേവന രംഗത്തു പ്രവര്‍ത്തിച്ചുവരുന്ന രാജേഷ്‌ കുട്ടിയാണ്‌ ജനറല്‍ സെക്രട്ടറി. പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ മിഷിഗണ്‍ സ്റ്റേറ്റില്‍ നിന്നും, കാന്റന്‍ സിറ്റിയില്‍ നിന്നും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 2012 പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നിരീക്ഷകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോള്‍ വൈന്‍ കൗണ്ടി മീഡിയേഷന്‍ സെന്റര്‍ പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്നു. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷമായി കെ.എച്ച്‌.എന്‍.എ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗവുമാണ്‌.

വിവര സാങ്കേതിക രംഗത്ത്‌ മാനേജരായി സേവനം അനുഷ്‌ഠിക്കുന്ന കൃഷ്‌ണരാജ്‌ മോഹന്‍ (ന്യൂയോര്‍ക്ക്‌) ആണ്‌ ജോയിന്റ്‌ സെക്രട്ടറി. ഒരു ദശാബ്‌ദമായി ഹൈന്ദവ നവോത്ഥാനത്തിനായി വിവിധ സംഘടനകളുമായി ചേര്‍ന്ന്‌ ശാസ്‌ത്ര സ്വാധ്യായത്തിലൂടെ ഹിന്ദു സംസ്‌കാരം പ്രചരിപ്പിക്കുന്ന സജീവ പ്രവര്‍ത്തകനാണ്‌.

ഡിട്രോയിറ്റില്‍ നിന്നുള്ള അനില്‍ കോലോത്താണ്‌ ട്രഷറര്‍. കണ്ണൂര്‍ സ്വദേശിയായ അനില്‍ പ്രമുഖമായ കമ്പനിയില്‍ സാമ്പത്തികകാര്യ വിദഗ്‌ധനായി ജോലി നോക്കുന്നതോടൊപ്പം മിഷിഗണിലെ ഹൈന്ദവ കൂട്ടായ്‌മ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും, കെ.എച്ച്‌.എന്‍.എ മിഷിഗണിന്റെ ദീര്‍ഘകാല സെക്രട്ടറിയുമായിരുന്നു.

ചിക്കാഗോയില്‍ നിന്നുള്ള രഘുനാഥന്‍ നായരാണ്‌ ജോയിന്റ്‌ ട്രഷറര്‍. ഗീതാമണ്‌ഡലത്തിന്റെ സജീവ പ്രവര്‍ത്തകന്‍, മുന്‍ കമ്മിറ്റിയംഗം, ചിക്കാഗോ ഓംകാരം ഗ്രൂപ്പിന്റെ സ്ഥാപകാംഗം, ഭജന, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയില്‍ അഗ്രഗണ്യന്‍, കൂടാതെ ഹൈന്ദവധര്‍മ്മ പ്രചാരണങ്ങളില്‍ മുമ്പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം നായര്‍ അസോസിയേഷന്റെ കമ്മിറ്റിയംഗം കൂടിയാണ്‌.

കൂടാതെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച്‌ ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ അരവിന്ദ്‌ പിള്ള (ചിക്കാഗോ), വി. ഗോപാലകൃഷ്‌ണന്‍ (ചിക്കാഗോ), പരമേശ്വരന്‍ നായര്‍ (ഒഹായോ), സുധീര്‍ പ്രയാഗ (മിസൂറി), ബാഹുലേയന്‍ രാഘവന്‍ (ന്യൂയോര്‍ക്ക്‌), വിനോദ്‌ വരാപ്രവന്‍ (കാനഡ), മനോജ്‌ കൈപ്പള്ളി (ന്യൂജേഴ്‌സി), രഞ്‌ജിത്ത്‌ നായര്‍ (ഹൂസ്റ്റണ്‍), ഉണ്ണികൃഷ്‌ണന്‍ (ഫ്‌ളോറിഡ), സനല്‍ ഗോപി (വാഷിംഗ്‌ടണ്‍ ഡി.സി), മുരളി കൃഷ്‌ണന്‍ (ഫിലാഡല്‍ഫിയ), സ്‌മിതാ മോഹന്‍ (ന്യൂയോര്‍ക്ക്‌), ഗോപന്‍ നായര്‍ (സൗത്ത്‌ ഫ്‌ളോറിഡ), പ്രമോദ്‌ നായര്‍ (ഡാളസ്‌), ടി.എന്‍. നായര്‍ (ഡാളസ്‌) എന്നിവരേയും ട്രസ്റ്റി ബോര്‍ഡിലേക്ക്‌ അജിത്‌ നായര്‍ (ഹൂസ്റ്റണ്‍), ശിവന്‍ മുഹമ്മ (ചിക്കാഗോ), പ്രസന്നന്‍ പിള്ള (ചിക്കാഗോ), സതി നായര്‍ (ഡിട്രോയിറ്റ്‌), മധുപിള്ള (ന്യൂയോര്‍ക്ക്‌), രതീഷ്‌ നായര്‍ (വാഷിംഗ്‌ടണ്‍ ഡി.സി), ഷിബു ദിവാകരന്‍ (ന്യൂയോര്‍ക്ക്‌), സുരേഷ്‌ നായര്‍ (ഫ്‌ളോറിഡ), വിനോദ്‌ കെയാര്‍കെ (ന്യൂയോര്‍ക്ക്‌), രേഖാ മേനോന്‍ (ന്യൂജേഴ്‌സി), അരുണ്‍ രഘു (വാഷിംഗ്‌ടണ്‍ ഡിസി), ഗണേഷ്‌ നായര്‍ (ന്യൂയോര്‍ക്ക്‌), സുധാ കര്‍ത്താ (ഫിലാഡല്‍ഫിയ), രാധാകൃഷ്‌ണന്‍ (ഡിട്രോയിറ്റ്‌), ജയകൃഷ്‌ണന്‍ (കാലിഫോര്‍ണിയ) എന്നിവരേയും തെരഞ്ഞെടുത്തു. സതീശന്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ്‌ത്‌.

LEAVE A REPLY

Please enter your comment!
Please enter your name here