ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യുടെ 2017 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനുവരി 7ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോഡിലുള്ള ഗസല്‍ റെസ്‌റ്റോറന്റ് ഹാളില്‍ വച്ച് നടത്തപ്പെട്ട ക്രിസ്തുമസ് പുതുവത്സാരാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. പ്രസിഡന്റ് ജോര്‍ജ്ജ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ക്രിസ്തുമസ്-പുതുവത്സര സമ്മേളനത്തില്‍ സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ച് വികാരി റവ.ഫാ.ഏബ്രഹാം സഖറിയാ മുഖ്യ സന്ദേശം നല്‍കി.

ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി രഘു ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടെറിഷ് തോമസ് കണക്കും അവതരിപ്പിച്ചു.

ഇലക്ഷന്‍ കമ്മീഷ്ണര്‍ ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2017 ലേക്കുള്ള ഭാരവാഹികളായി താഴെപ്പേരു പറയുന്നവരെ തെരഞ്ഞടുത്തു.
റോബിന്‍ ഫിലിപ്പ്(പ്രസിഡന്റ്)
തോമസ് ഐപ്പ്(വൈസ് പ്രസിഡന്റ്)
ഉമ്മന്‍ തോമസ്(സെക്രട്ടറി)
ടെറിഷ് തോമസ്(ട്രഷറര്‍)
ജോര്‍ജ്ജ് തോമസ്(ജോ.സെക്രട്ടറി)
സെക്രട്ടറി ഉമ്മന്‍ തോമസ് നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

Oommen Thomas (Secretary)

ഉമ്മന്‍ തോമസ് (സെക്രട്ടറി)

Robin Philip ( President)

റോബിന്‍ ഫിലിപ്പ്(പ്രസിഡന്റ്)

Terish Thomas (Treasurer)

ടെറിഷ് തോമസ് (ട്രഷറര്‍)

LEAVE A REPLY

Please enter your comment!
Please enter your name here