ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 31 രാത്രി 11.30 മണിക്ക് ദിവ്യകാരുണ്യാരാധന ആരംഭിച്ചു. 2016 വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്കും 2017ന്റെ വര്‍ഷാരംഭപ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വി. കുര്‍ബ്ബാനയും 2017 യുവജനവര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു. ഇടവകയിലെ യുവജനങ്ങളെ പാരിഷ് കൗണ്‍സിലില്‍ പ്രതിനിധീകരിക്കുന്ന ഇടവകയില്‍ തന്നെ മതബോധന വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇടവകയിലും രൂപതയിലും സഭയിലും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ബോണി തെക്കനാട്ടാണ് യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജോയി വെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ പുതുവല്‍സരദിനത്തില്‍ സേവനമാരംഭിച്ചു. കഴിഞ്ഞ നാലുവര്‍ഷം കൈക്കാരനായി ഇടവകയ്ക്ക് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച രാജു തൈമാലിലിനും രണ്ടു വര്‍ഷം കൂടാരയോഗ പ്രതിനിധിയായി പാരിഷ് കൗണ്‍സിലില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത സജി മരങ്ങാട്ടിലിനും ബഹു. ഫിലിപ്പച്ചന്‍ മൊമെന്റോ നല്‍കി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here