സംസ്ഥാന കോണ്‍ഗ്രസില്‍ രൂപംകൊണ്ടിരിക്കുന്ന ഗ്രൂപ്പു പോരാട്ടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ എ കെ ആന്റണി. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നു അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയില്ലെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു.

അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഇതോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സ്ഥിതിയില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here