കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് ഇ കാന മാര്‍ജിന്‍ ട്രേഡ് സംഘടിപ്പിച്ച സെമിനാര്‍ കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹോട്ടലില്‍ നടന്നു. സാധരണക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ തുകകളില്‍ ആരംഭിക്കുന്ന ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ അവതരിപ്പിച്ച ഇ കാന കോയിന്‍ ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റാണ് ഇ കാന മാര്‍ഡിന്‍ ട്രേഡിന്റെ പ്രൊമോട്ടര്‍മാര്‍. കുറഞ്ഞ നിക്ഷേപത്തിലും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഉയര്‍ന്ന ആദായമാണ് ഈ മേഖലയില്‍ ലഭിക്കുകയെന്ന് കമ്പനി വക്താക്കള്‍ സെമിനാറില്‍ പറഞ്ഞു.

ഇവയ്ക്കു പുറമെ ആകര്‍ഷക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത തുകയ്ക്ക് ഇ കാന ഡിജിറ്റല്‍ അസ്സറ്റുകള്‍ വാങ്ങിയാല്‍ നിക്ഷേപകര്‍ക്ക് മാര്‍ജിന്‍ ട്രേഡ് അക്കൗണ്ട് തുറക്കാം. ക്രിപ്‌റ്റോ ട്രേഡിങ്ങ് രംഗത്തെ വിദഗ്ധര്‍, ഇ കാന മാര്‍ക്കറ്റിംഗ് ഹെഡ് അരുണ്‍ലാല്‍ ടി എല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഹരിത കുറുപ്പ്, മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ അബിന്‍ ജോസഫ് മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ഇ കാന ടീമിലെ മികച്ച് പെര്‍ഫോര്‍മാരെ ചടങ്ങില്‍ ആദരിച്ചു.