വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ചു. ജനുവരി 25ന് പുറത്തിറക്കിയ ഉത്തരവിലാണ് വൈറ്റ് ഹൗസ് കോണ്‍സല്‍ ഡൊണാള്‍ഡ് എഫ് മെഗെയ്ന്‍ തലവനായുള്ള പ്രസിഡന്റിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലനെ അംഗമായി നിയമിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ഫിനാഷ്യല്‍ സര്‍വീസ് കമ്മറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്ന ഉത്തം, ഹോം ലാന്റ് സെക്യൂരിറ്റി ഓഫീസ് കൗണ്ടര്‍ നര്‍കോട്ടിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫായും പ്രവര്‍ത്തിച്ചിരുന്നു.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിയമ ബിരുദം കരസ്ഥമാക്കിയ ഉത്തം പുതിയ നിയമത്തില്‍ പ്രസിഡന്റിന് നന്ദി പറഞ്ഞു.

ട്രമ്പിന്റെ സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ലഭിക്കുന്ന പ്രധാന തസ്തികകളിലുള്ള നിയമനങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണ്. ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും ട്രമ്പിനനുകൂല നിലപാട് സ്വീകരിച്ചത് ട്രമ്പിന്റെ വിജയത്തിന് നിര്‍ണ്ണായകമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here