വാഷിങ്ടണ്‍ ഡിസി: രാജ്യവ്യാപകമായി ഗര്‍ഭഛിദ്ര പ്രവണതയ്‌ക്കെതിരെ സംഘടിപ്പിക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക്‌ െപന്‍സ് അണിചേരുമെന്ന് ഔദ്യോഗിക അറിയിപ്പ്. ഗര്‍ഭഛിദ്രത്തിന് നിയമ സാധ്യതയുള്ള അമേരിക്കയില്‍ ആദ്യമായാണ് വൈസ് പ്രസിഡന്റ് ഇതിനെതിരായി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതും അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതും. തികച്ചും ഈശ്വര വിശ്വാസിയായ വൈസ് പ്രസിഡന്റ് ഗര്‍ഭഛിദ്രത്തിന് നിയമ സാധ്യത നല്‍കുന്നത് ആരംഭത്തില്‍ തന്നെ എതിര്‍ത്തിരുന്ന വ്യക്തിയാണ്.

അമേരിക്കന്‍ സുപ്രീം കോടതി ഗര്‍ഭചിദ്രം നിയമവിധേയമാക്കി പ്രഖ്യാപിച്ച തിന്റെ നാല്പതാം വാര്‍ഷീകദിനമായ 2013 ല്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ഏകദേശം 600,000 ആളുകള്‍ പങ്കെടുത്തതാണ് റിക്കാര്‍ഡായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷവും വന്‍ ജനകൂട്ടം റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കു ന്നത്. ട്രംപ് ഭരണകൂടം ഗര്‍ഭചിദ്രത്തിനനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2003 ല്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ആന്റ് എബോര്‍ഷന്‍ റാലിക്കു ആശംസകള്‍ നേര്‍ന്നു ടെലിഫോണ്‍ സന്ദേശം നല്‍കിയതാണ് ഇതുവരെ ലഭിച്ച ഔനദ്യോഗീക അംഗീകാരം.

LEAVE A REPLY

Please enter your comment!
Please enter your name here