ഹ്യുസ്റ്റന്‍: കെ എച്ച്.എന്‍ എ കലണ്ടര്‍ 2017 ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു . കെ.എച്ച്.എസ് മുന്‍ പ്രസിഡന്റ് അനില്‍ ആറന്മുള ,കെ എച്ച്.എന്‍.എ മുന്‍ പ്രെസിഡന്റ് ആയ ശശിധരന്‍ നായര്‍ക്ക് നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത് .

ഹ്യുസ്റ്റണിലെ കെ എച്ച്.എന്‍ എ അംഗങ്ങള്‍ ഉള്‍പ്പടെ വിവിധ ഹൈന്ദവ കുടുംബങ്ങളില്‍ കലണ്ടര്‍ വിതരണം നടത്തി .ശരണ മന്ത്ര ധ്വനികള്‍ മുഴങ്ങിയ മകരവിളക്ക് ഉത്സവാഘോഷ വേളയിലാണ് വിതരണോദ്ഘാടനം നടന്നത് .കെ എച്ച്.എന്‍.എയുടെയും ഹ്യുസ്റ്റണിലെ വിവിധ ഹൈന്ദവ സംഘടനകളുടെയും പ്രതിനിധികള്‍ സന്നിഹിതരായിരുന്നു . അമേരിക്കയിലെയും കേരളത്തിലെയും ക്ഷേത്രങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടറില്‍ ഇന്ത്യയിലെയും അമേരിക്കയിലും അവധി ദിനങ്ങളും ഹൈന്ദവ ആചാര അനുഷ്ടാന ദിനങ്ങളുടെ സമഗ്ര വിവരവും അടങ്ങിയിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here