ടൊറോന്റോ : ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം  ലക്ഷ്യമാക്കി  പ്രവർത്തിക്കുന്ന ഡാൻസിംഗ്  ഡാംസൽസ്  എന്ന  നോണ്‍ -പ്രോഫിറ്റ്  പ്രസ്ഥാനം  വർഷം തോറും  നൽകാറുള്ള  “ജീവിത വിജയം നേടിയ വനിതകൾക്ക്  നൽകുന്ന  അവാർഡിനുള്ള   ” ( DD Women  Achievers Award 2017 ) പ്രാഥമിക നാമനിർദ്ദേശത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 

കല, സാഹിത്യം, നേതൃത്വം , രാഷ്ട്രീയം , ബിസിനെസ് , മീഡിയ, സ്വയം തൊഴിൽ, ചാരിറ്റി, വിദ്യാഭ്യാസം ,ആരോഗ്യം,  ശാസ്ത്ര -സാങ്കേതികവിദ്യ  തുടങ്ങിയ ജീവിതത്തിന്റെ സമസ്ത    മേഖലകളിൽ  നിന്നും  വിജയം കൈവരിച്ച 10  വനിതകളെയാണ്  ഈ വര്ഷം  അവാർഡിന്  പരിഗണിക്കുന്നത് .

കഴിഞ്ഞ വർഷം മലയാളികളായ  ഡോ.സുഹറ പന്തപുലക്കൽ, മഞ്ജു റോസ് , ഡോ.ചിന്നമ്മ  എന്നിവർ ഈ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേത്രാ ഉണ്ണി എന്ന മലയാളി പെൺകുട്ടിക്ക് “റൈസിംഗ്  സ്റ്റാർ ” അവാർഡും ലഭിച്ചിരുന്നു.

നിർമല തോമസ്‌ , മീനു ജോസ് , മാല പിഷാരടി , മരിയ ജോബ്‌ സണ്‍  ഈശോ , ജെന്നിഫെർ  പ്രസാദ് , മേഴ്സി ഇലഞ്ഞിക്കൽ  എന്നിവരാണ് മുൻവർഷങ്ങളിലെ മലയാളികളായ അവാർഡ് ജേതാക്കൾ.

സ്വന്തം കർമ്മ മണ്ഡലത്തിൽ  വ്യക്തി മുദ്ര പതിപ്പിച്ച്  ജീവിത വിജയം നേടിയ  സ്ത്രീകളെ നിങ്ങൾക്ക്  അറിയുകയും , അവർക്ക്  ഒരു   അംഗീകാരം  ലഭിക്കേണ്ടത്  ഒരു ആവശ്യമെന്ന്  തോന്നുകയും ചെയ്യുന്നെങ്കിൽ,  അവരുടെ പേര്  അവാർഡിനായി  നിർദേശിക്കാവുന്നതാണ്‌ . അതിനായി, അവരുടെ അറിവോടെ അവരെക്കുറിച്ചുള്ള  ഒരു ലഖുവിവരണവും  ഫോട്ടോയും സഹിതം  ഓണ്‍ ലൈനിൽ നോമിനേഷൻ  പൂരിപ്പിച്ച്  അയയ്ക്കുക . സ്വന്തമായി അയക്കുന്ന നോമിനേഷനുകളും പരിഗണിക്കും.

ഫെബ്രുവരി 15  ആണ്  നോമിനേഷനുകൾ  ലഭിക്കേണ്ട  അവസാന  തീയതി.

പ്രിലിമിനറി നോമിനേഷനുകൾ വിദഗ്ധ സമിതി പരിശോധിച്ചതിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്കു അവാർഡിനുള്ള ഫോറം അയച്ചുകൊടുക്കും. മാർച്ച്‌ -1  ന്  അവാർഡുകൾ  പ്രഖ്യാപിക്കും. 

മാർച്ച്‌  18- ന്  ടൊറൊന്റോ സിറ്റി ഹാളിൽ  നടക്കുന്ന  “ഇന്റർ നാഷണൽ  വിമൻസ് ഡേ ”  ആഘോഷങ്ങളോടനുബന്ധിച്ച്    ഫെഡറൽ – പ്രൊവിഷ്യൽ  മന്ത്രിമാരും , ഒന്റാരിയോ   പ്രീമിയറും  മേയറുമൊക്കെ  പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡുകൾ  വിതരണം  ചെയ്യുന്നതാണെന്ന്  മാനേജിംഗ്  ഡയറക്ടർ  മേരി അശോക്‌  അറിയിച്ചു.  “Be Bold for Change” എന്നതാണ്  ഈ വർഷത്തെ വനിതാദിന ആഘോഷങ്ങളുടെ  പ്രമേയം.

കൂടുതൽ  വിവരങ്ങൾക്കും നോമിനേഷൻ ഫോറത്തിനും   അവരുടെ  ഔദ്യോഗീക  വെബ്സൈറ്റായ www.ddshows.com or www.iwdawards.com   സന്ദർശിക്കുക .

iwd2017-flyer iwdAward2017

LEAVE A REPLY

Please enter your comment!
Please enter your name here