അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത്.

അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതില്‍ അമേരിക്കക്കാര്‍ അഭിമാനിക്കണമെന്നും സക്കര്‍ബര്‍ഗ് തന്റെ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

‘എന്റെ പൂര്‍വ്വികര്‍ ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയവരാണ്. എന്റെ ഭാര്യയായ പ്രിസില്ലയുടെ രക്ഷിതാക്കളും ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. അതില്‍ നമ്മള്‍ അഭിമാനം കൊള്ളണം എന്ന് സക്കര്‍ബര്‍ഗ് ഫോസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൂടാതെ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളെ കുറിച്ച് നിങ്ങളെല്ലാവരെയും പോലെ ഞാനും ആശങ്കാകുലനാണ്. രാജ്യം സുരക്ഷിതമായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് എന്നാല്‍ ഭീഷണി ഉയര്‍ത്തുന്നവരെ കേന്ദ്രീകരിച്ചു കൊണ്ടാണ് നമ്മള്‍ അത് ചെയ്യേണ്ടത്. നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും നമ്മള്‍ വാതില്‍ തുറന്നു നല്‍കണം. ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നമ്മള്‍ അത് നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രിസില്ലയുടെ കുടുംബം അമേരിക്കയില്‍ ഉണ്ടാവില്ലായിരുന്നെന്നും’ സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

ലോകത്തെമ്പാടുമുള്ള സമര്‍ഥരും ബുദ്ധിമാന്‍മാരുമായ ആളുകള്‍ ഇവിടേക്ക് വരികയും തൊഴിലവസരം തേടുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തിനാണ് അത് ഗുണം ചെയ്യുകയെന്നും’ സക്കര്‍ബര്‍ഗ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here