ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ മലയാള സിനിമയില്‍ പ്രമുഖ തമിഴ് നടന്‍ വിശാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തെലുങ്ക് താരം ശ്രീകാന്തും സിനിമയില്‍ പ്രധാന കഥാപാത്രമായി ഉണ്ട്.

അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യമുള്ള ത്രില്ലറായാണ് ബി ഉണ്ണികൃഷ്ണന്‍ സിനിമ ഒരുക്കുന്നത്. റോക്ലിന്‍ വെങ്കിടേഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രാഹകന്‍. ഫോര്‍ മ്യൂസിക് ടീമാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here