ന്യൂയോര്‍ക്∙ ഇന്ത്യൻ അമേരിക്കൻ ഒമ്പതുവയസ്സുകാരി ശ്രേയ പട്ടേല്‍ പാകം ചെയ്ത ക്വായോന ബര്‍ഗര്‍ ബറാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും ഏറെ ഇഷ്ടപ്പെട്ടു. ഗരം മസാല ചേര്‍ത്ത ക്വായോന ബര്‍ഗര്‍ കുഞ്ഞു പാചകക്കാരി വിളമ്പിയപ്പോള്‍ ഒബാമയ്ക്ക് അത്ഭുതം. വൈറ്റ്ഹൗസ് സംഘടിപ്പിച്ച നാലാമത് കിഡ്സ് സ്റ്റേറ്റ് ഡിന്നര്‍ മത്സര വേദിയിലായിരുന്നു കുഞ്ഞു പാചകക്കാരിയുടെ പ്രകടനം.

മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ബറാക് ഒബാമക്കും ഭാര്യ മിഷേല്‍ ഒബാമക്കും കൂടെയിരുന്ന് ഭക്ഷണം കഴിക്കാനും ശ്രേയ പട്ടേല്‍ എന്ന കൊച്ചുമിടുക്കിക്ക് അവസരം ലഭിച്ചു. ജൂലൈ 10നായിരുന്നു വൈറ്റ്ഹൗസിലെ വിരുന്ന്. വൈറ്റ്ഹൗസിൽ നിന്ന് മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 55 കുഞ്ഞു പാചകക്കാർക്കാണ് റെഡ് കാര്‍പ്പറ്റ് സ്വീകരണം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും ശ്രദ്ധനേടിയതും ഇലനോയിയിലെ ഷാംബെര്‍ഗില്‍നിന്നുള്ള ശ്രേയയായിരുന്നു.

ശ്രേയ പാചകം ചെയ്ത് ബര്‍ഗര്‍ കഴിച്ച് ഒബാമയും ഭാര്യയും അഭിനന്ദിക്കുകയും ചെയ്തു. ചെറുപ്പം മുതലേ താന്‍ ഭക്ഷണമുണ്ടാക്കാന്‍ അമ്മയെ സഹായിക്കാറുണ്ടായിരുന്നു. ഇതിലൂടെയാണ് പാചകം പഠിച്ചതെന്നും ശ്രേയ പറഞ്ഞു. ഗരംമസാല ചേര്‍ത്തുള്ള ബര്‍ഗര്‍ ഉണ്ടാക്കാൻ പഠിപ്പിച്ചത് മുത്തശ്ശിയുമായാണെന്നും ശ്രേയ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here