മയാമി : മൂന്നര പതിറ്റാണ്ടോളമായി സൗത്ത് ഫ്‌ളോറിഡ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായി കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പത്തിനാലാം ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം ഫെബ്രുവരി 18-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയറ്റില്‍ വച്ച് നടക്കുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികളിലേക്ക് സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ മലയാളികളെയും സ്വഗതം ചെയുന്നു .

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപ്രകടനങ്ങള്‍ , ഗാനമേള കൂടാതെ കേരളത്തില്‍ 25-ല്‍പ്പരം വേദികളില്‍ അവതരിപികുകയും ഏകാങ്കനാടകത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയിട്ടുള്ളതുമായ “അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്’ എന്ന ചെറുനാടകം കാണികള്‍ക്കു വേറിട്ട ഒരു അനുഭവമായിരിക്കും . ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കേരളാ
സംസ്ഥാന അവാര്‍ഡ് ജേതാവും ഈ നാടകത്തിന്റെ സംവിധായകനുമായ കുര്യാക്കോസ് പൊടിമറ്റം ആണ്.

കിഡ്‌സ് ക്ലബ്, യൂത്ത് ക്ലബ്, വിമന്‍സ് ഫോറം, എല്‍ഡേഴ്‌സ് ഫോറം എന്നിവ കൂടാതെ ഈ വര്‍ഷം പുതുതായി ഡിബേറ്റ് ഫോറം സാഹിത്യ തല്പരര്‍ക്കായി വായന കൂട്ടം, കുട്ടികള്‍ക്കിടയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ബുക്ക് ക്ലബ് , ക്വിസ്സ് മത്സരം എന്നിവയും ആരംഭിക്കുന്നു.

സെപ്റ്റംബര്‍ 2 നു പുതുമയും ആകര്‍ഷനീയവുമായ പരിപാടികള്‍ കോര്‍ത്തിണക്കി ഓണാഘോഷം 2017 ഒക്ടോബര്‍ 14 നു വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ജല മാമാങ്കം നെഹ്‌റു ട്രോഫി വള്ളം കളി, ഡിസംബര്‍ 9 നു ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം എന്നിവ കൂടാതെ മദഴ്‌സ് ഡേ ആഘോഷം, കുട്ടികള്‍ക്കായി ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന നേതൃത്വ പ്രസംഗ പരിശീലന ക്ലാസുകള്‍ തുടങ്ങി അനവധി പരിപാടികള്‍ ഈ വര്‍ഷം ഒരുക്കുന്നു.

പ്രസിഡന്റ് സാജന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ വളരെ ചിട്ടയായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ബെന്നി മാത്യു, സെക്രട്ടറി ഷിജു കല്‍പടിക്കല്‍, ജോയിന്റ് സെക്രട്ടറി പത്മകുമാര്‍ .കെ ജി., ട്രഷറര്‍ ജോണാട്ട് സെബാസ്റ്റ്യന്‍, ജോയിന്റ് ട്രഷറര്‍ നിബു പുതലേത്. കൂടാതെ കമ്മിറ്റി അംഗങ്ങളായ ബിജു ജോണ്‍, റീഷി ഔസേഫ്, ബോബി മാത്യു, ദിലീപ് വര്‍ഗീസ്, ടെസ്സി ജെയിംസ്, ജിമ്മി പെരേപ്പാടന്‍, മാമന്‍ പോത്തന്‍, മനോജ് താനത്ത്, നിധേഷ് ജോസഫ്, സുനീഷ് .ടി .പൗലോസ്, എക്‌സ് ഒഫിസിയോ ജോസ്മാന്‍ കരേടന്‍, പ്രസിഡന്റ് എലെക്ട് 2018 സാം പറത്തുണ്ടില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോയ് ആന്റണി എന്നിവരുമുണ്ട്.

വാര്‍ഷികാഘോഷപരിപാടികയിലേക്ക് സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ മലയാളികളെയും സ്വഗതം ചെയ്യുന്നതായും ഒപ്പം സഹായസഹകരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് സാജന്‍ മാത്യു, സെക്രട്ടറി ഷിജു കല്‍പടിക്കല്‍ എന്നിവര്‍ അറിയിച്ചു. പത്മകുമാര്‍ .കെ.ജി അറിയിച്ചതാണിത്.

keralasamajam_pic

LEAVE A REPLY

Please enter your comment!
Please enter your name here