getPhnnoto.php
കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന്റെ ആദ്യ ഭാഗം (പാര്‍ട്ട്1) പ്രവാസി ചാനലില്‍ ശനിയഴിച്ച  ജൂലൈ 18 നു 1 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. അതെ സമയം ഇന്ത്യന്‍ ടൈം ശനിയാഴ്ച രാത്രി 10.30 ന് ഇന്ത്യയില്‍ നിന്നും ഇത് കാണാവുന്നതാണ്.  ംീൃഹറ്ശറല ്ശമ ംംം.ുൃമ്മശെരവമിിലഹ.രീാ. കണ്‍വന്‍ഷന്റെ മറ്റു പരിപാടികള്‍ തിങ്കള്‍  മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലും കാണിക്കുന്നതാണ്. ജൂലൈ 25 ശനിയാഴ്ച രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നതുമാണ്.
ഡാളസില്‍ ജൂലൈ 2 മുതല്‍ 5 വരെ ഡാളസില്‍ നടന്ന ഹിന്ദുകണ്‍വെന്‍ഷന്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു കണ്‍വെന്‍ഷന്‍ ആയിരുന്നു.   കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണമെന്ന് ശ്രീ ശ്രീ രവിശങ്കര്. ആദി ശങ്കരന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം സനാധന ധര്‍മ്മത്തിന് നല്‍കിയ സംഭാവനയെക്കുറിച്ചും വേണ്ടത്ര പഠനങ്ങള്‍ ഇല്ല. ഭാരതീയ സംസ്‌ക്കാരത്തെ ഇത്രയേറെ പ്രോജ്വലമാക്കിയ മറ്റൊരു വ്യക്തിത്വമില്ല.
ശാസ്ത്രവുമായി വളരെ അടുത്തു നില്‍്ക്കുന്ന വേദത്തെ ഭാരതമണ്ണില്‍ ഉറപ്പിക്കുന്നതില്‍ ശങ്കാരാചര്യര്‍ക്ക് വലിയപങ്കായിരുന്നു ഉണ്ടായിരുന്നത്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രവിശങ്കര്‍.
ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറിക്കൊണ്ടിരിക്കുന്ന പ്രവാസി ചാനല്‍ അമേരിക്കയില്‍ നിന്നാണ് പ്രക്ഷേപണം നടത്തുന്നത്. ലോകത്തെവിടെ നിന്നും യുണൈറ്റട് മീഡിയ വിതരണശൃംഖല വഴിയും ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ വഴിയും കൂടാതെ ഇപ്പോള്‍ ഐ ഫോണ്‍, ഐ പാഡ്, ആന്‍ഡ്രോയിഡ്, കൂടാതെ ഏതുതരം സ്മാര്‍ട്ട് ഫോണ്‍ വഴിയും കാണാം എന്നത് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നു. ഓണ്‍ലൈനിലോ സ്മാര്‍ട്ട് ഉപകരണങ്ങളിലോ കാണുവാന്‍ pravasichannel.com എന്ന് ബ്രൌസറില്‍ ടൈപ്പ് ചെയ്താല്‍ മാത്രം മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 19083455983
വാര്‍ത്ത! : ശ്രീകുമാരന്‍ തമ്പി  ഉണ്ണിത്താന്‍

 

LEAVE A REPLY

Please enter your comment!
Please enter your name here