getNewvvsImages.php

ഡാര്‍വിന്‍. ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ മലയാളി ഫോറം പ്രസിഡന്‍്‌റായി ഡോ. രവി മാത്യുവിനെയും പബ്‌ളിക്‌ ഓഫീസറായി ആന്‍്‌റണി തുരുത്തേലിനെയും വീണ്ടും തിരഞ്ഞെടുത്തു.ഏലിയാസ്‌ വള്ളിക്കാട്ടില്‍ ( വൈസ്‌ പ്രസിഡന്‍്‌റ്‌), ബിജി അജിത്‌കുമാര്‍ ( സെക്രട്ടറി), ബിജോയി പോള്‍ ( ജോ. സെക്രട്ടറി), ജിഗീഷ്‌ എല്ലില്‍ ( ട്രഷറര്‍), കെല്‍വിന്‍ ജോര്‍ജ്‌, വിജു ജോസഫ്‌, ലിന്‍സി ആന്‍്‌റണി ( കമ്മറ്റി അംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.

ജോണ്‍ പിറവം തിരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ്‌ ഓഫീസറായിരുന്നു. കഴിഞ്ഞ ദിവസം എം സി എന്‍ ടി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. മുന്‍ വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ എബി തോമസും ജോണ്‍ കെ ചാക്കോയും അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പൊതുയോഗം പാസാക്കി. കേരള സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കുംവിധം പോയ വര്‍ഷത്തെപ്പോലെ വള്ളംകളി ഉള്‍പ്പെടെയുള്ള കായിക, കലാ മാമാങ്കങ്ങള്‍ സംഘടിപ്പിച്ച്‌ മുന്നേറുന്നതിന്‌ പുതിയ കമ്മറ്റി തീരുമാനമെടുത്തു.

ജോണ്‍ പിറവത്തിന്‌ യാത്രയയപ്പ്‌

ഡാര്‍വിന്‍. ക്യൂന്‍സ്‌ ലാന്‍ഡിലേയ്‌ക്ക്‌ യാത്രയാകുന്ന ഡാര്‍വിന്‍ മലയാളി ഫോറം മുന്‍ കള്‍ച്ചറല്‍ പ്രോഗ്രാം സെക്രട്ടറിയും ഭാരവാഹിയുമായിരുന്ന ജോണ്‍ പിറവത്തിനും കുടുംബത്തിനും ഫോറത്തിന്‍െ്‌റ ആഭിമുഖ്യത്തില്‍ യാത്രയയപ്പ്‌ നല്‍കി. ഫോറം പ്രസിഡന്‍്‌റ്‌ ഡോ. രവി മാത്യുവിന്‍െ്‌റ അദ്ധ്യക്ഷതയില്‍ എം സി എന്‍ ടി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ്‌ സമ്മേളനത്തില്‍ സെക്രട്ടറി ബിജി അജിത്‌കുമാര്‍ മൊമന്‍േ്‌റാ നല്‍കി ആദരിച്ചു. കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി സേവനമനുഷ്ടിച്ച ജോണിന്‍െ്‌റ പ്രവര്‍ത്തനം അഭിനമ്പര്‍നാര്‍ഹമായിരുന്നുവെന്ന്‌ ഡോ രവി മാത്യു ചൂണ്ടിക്കാട്ടി.

സമ്മേളനത്തിനു ശേഷം സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. ജോണ്‍ തന്‍െ്‌റ മറുപടി പ്രസംഗത്തില്‍ ഡാര്‍വിന്‍ മലയാളി ഫോറത്തിന്‍െ്‌റ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസ അര്‍പ്പിക്കുകയും തനിക്കു തന്ന സ്‌നേഹോഷ്‌മളമായ യാത്ര അയപ്പിന്‌ നമ്പര്‍ി പറയുകയും ചെയ്‌തു.ഒ ഐ സി സി നോര്‍ത്തേണ്‍ ടെറിട്ടറി പ്രസിഡന്‍്‌റായി സേവനമനുഷിടിച്ചുവരികയാണ്‌ ജോണ്‍ പിറവം. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here