getNewsImwsages.php

 

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിക്കുവാന്‍ ജൂലൈ 11-ന്‌ ശനിയാഴ്‌ച ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചു. വളരെ വ്യത്യസ്‌തമായൊരു ഓണാഘോഷത്തിനാണ്‌ ഇത്തവണ ഐ.എം.എ തയാറെടുക്കുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ‘മാവേലി നാടു വാണീടുംകാലം മാനുഷല്ലാരുമൊന്നുപോലെ’ എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഓണാഘോഷത്തിന്‌ എന്‍ട്രി ഫീസ്‌ തികച്ചും അഞ്ച്‌ ഡോളറില്‍ ഒതുക്കി നിര്‍ത്തണമെന്ന അസോസിയേഷന്റെ താത്‌പര്യം തന്നെ ഉദാഹരണം.

ഭംഗിയായ ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതിനു സഹകരിക്കുമെന്നതില്‍ ഷിക്കാഗോയിലെ ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്‌ സംഘടനാ പ്രവര്‍ത്തകര്‍. ജീവിതായോധനാര്‍ത്ഥം ലോകമെമ്പാടും മലയാളികള്‍ വ്യാപിച്ചിരിക്കുന്ന ജീവിതസാഹചര്യത്തില്‍ തിരുവോണ ദിവസം കേരളക്കരയില്‍ എത്തേണ്ടതുള്ളതുകൊണ്ട്‌ അമേരിക്കന്‍ ഐക്യനാടുകള്‍, യൂറോപ്പ്‌, ഗള്‍ഫ്‌ മലയാളി സന്ദര്‍ശനവും കണക്കാക്കി മലയാളി മന്നന്റെ പ്രയാണം അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നാരംഭിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഓഗസ്റ്റ്‌ 22 ഓണാഘോഷത്തിന്‌ ഏറ്റവും യോജിച്ച ദിവസമെന്ന്‌ ഐ.എം.എ കമ്മിറ്റി വിലയിരുത്തി.

പരമ്പരാഗതമായ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയ ഗംഭീര ഓണസദ്യ, ഷിക്കാഗോയിലെ ഏറ്റവും മികച്ച കലാപ്രതിഭകളുടെ കലാസദ്യ, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രതിഭകളുടെ സാന്നിധ്യം, മലയാളി മനസ്സില്‍ ഹരമായി താലോലിക്കുന്ന താരസാന്നിധ്യം എന്നിവ ഓണാഘോഷത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ അസോസിയേഷന്‍ തീരുമാനിച്ചു.

അടുത്തവര്‍ഷം ജൂബിലി ആഘോഷിക്കുന്ന അസോസിയേഷനെ സ്‌നേഹിക്കുന്ന മലയാളികളുടെ സഹകരണം അസോസിയേഷന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്‌. ഈ പരിപാടികള്‍ക്ക്‌ സാമ്പത്തിക സഹായം ചെയ്യുവാന്‍ താത്‌പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന്‌ താത്‌പര്യപ്പെടുന്നു.

പരിപാടികളുടെ സുഗമമായ നടത്തിപ്പിന്‌ വിവിധ സബ്‌ കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കി. രാജു പാറയില്‍ (കോര്‍ഡിനേറ്റര്‍) 630 705 9104, സൂസന്‍ ഇടമല, സിറിയക്‌ കൂവക്കാട്ടില്‍, ജോയി ചെമ്മാച്ചേല്‍, ആനി ഏബ്രഹാം, ഏബ്രഹാം ചാക്കോ, ചന്ദ്രന്‍ പിള്ള എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു.

നൈല്‍സിലെ അറൂഹാ ബഫേയില്‍ ശനിയാഴ്‌ച ചേര്‍ന്ന യോഗം അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടത്തി. ഒക്‌ടോബറില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ നടത്തുവാന്‍ പ്രവീണ്‍ തോമസിനെ കണ്‍വീനറായി തെരഞ്ഞെടുത്തു. സാം ജോര്‍ജ്‌, കുര്യന്‍ തുരുത്തിക്കര, ചന്ദ്രന്‍ പിള്ള, ജോസി കുരിശിങ്കല്‍, രാജു പാറയില്‍, മാത്യു ചാണ്ടി, സിറിയക്‌ കൂവക്കാട്ടില്‍, സാം മാത്യു, പ്രവീണ്‍ തോമസ്‌, ഏബ്രഹാം ചാക്കോ, ബേസില്‍ പെരേര, ജസി മാത്യു, അനില്‍ പിള്ള എന്നിവര്‍ ചര്‍ച്ചകളില്‍ സമീവമായി പങ്കെടുത്തു.

അസോസിയേഷനില്‍ അംഗങ്ങളാകാന്‍ താത്‌പര്യമുള്ളവര്‍ സാം ജോര്‍ജ്‌ (പ്രസിഡന്റ്‌) 773 671 6073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, ബേസില്‍ പെരേര (മെമ്പര്‍ഷിപ്പ്‌) 773 961 8693 എന്നിവരുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here