ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി എം.എ മാത്യു (ബാവച്ചന്‍) ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

സാംസ്കാരിക- സാമുദായിക- സാമൂഹ്യ രംഗങ്ങളില്‍ അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വമാണ് ബാവച്ചന്‍. വിവിധ മലയാളി സംഘടനകളില്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റി മുതലായ ചുമതലകള്‍ വഹിച്ചിട്ടുള്ള ബാവച്ചന്‍ ഒരു നല്ല കലാകാരനുംകൂടിയാണ്.

ഫെബ്രുവരി 14-നു കോങ്കേഴ്‌സിലുള്ള സഫ്‌റോണ്‍ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ചു നടന്ന യോഗത്തില്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ജേക്കബ് ചൂരവടി, ജോസ് അക്കക്കാട്ട്, ജി.കെ. നായര്‍, തോമസ് അലക്‌സ് എന്നിവര്‍ പങ്കെടുത്തു.

അസോസിയേഷന്റെ ഐക്യത്തിനും, അഭിവൃദ്ധിക്കുംവേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നു മാത്യു അറിയിച്ചു. തോമസ് അലക്‌സ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here