getNew33sImages.php

നേപ്പാള്‍ ദുരിത്വാശ്വാസ സഹായം കൈമാറി


സഹായം ഔദാര്യമല്ലെന്നും സഹോദരനെ സഹായിക്കേണ്ടത്‌ കടമയാണെന്നും ബാവ

ഫിലഡെല്‍ഫിയ: ഫിലാഡെല്‍ഫിയിലെ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ അഭിവന്ദ്യബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്ക്‌ സ്വീകരണം നല്‍കി. ജൂലൈമൂന്നിനുവെള്ളിയാഴ്‌ചയാണ്‌ അഭിവന്ദ്യസഖറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്തയുടെയും വൈദികട്രസ്റ്റിറവ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ടിന്റെയും അകമ്പടിയോടെ കാതോലിക്ക ബാവയെ ദേവാലയത്തിലേക്ക്‌ ആനയിച്ചത്‌.

പെരുനാള്‍ രണ്ടാംദിനത്തില്‍ മുഖ്യകാര്‍മികനായി കാതോലിക്ക ബാവ ഇന്ത്യയുടെ അപ്പോസ്‌തലനും ഇടവകകാവല്‍പ്പിതാവുമായ സെന്റ്‌തോമസിന്റെ പെരുനാള്‍ ഇടവകആഘോഷിച്ചത്‌ ജൂലൈ മൂന്ന്‌, നാല്‌ തീയതികളിലാണ്‌. ജൂലൈ നാലിനു നടന്നകുര്‍ബാനയില്‍ അഭിവന്ദ്യ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയനായിരുന്നു മുഖ്യകാര്‍മികന്‍. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ അഭിവന്ദ്യ സഖറിയമാര്‍ നിക്കളാവോസ്‌ മെത്രാപ്പൊലീത്ത സഹകാര്‍മികനായിരുന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കാതോലിക്ക ബാവ അധ്യക്ഷനായി. സെന്റ്‌തോമസിന്റെ സ്‌മരണപുതുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ കാതോലിക്കബാവ, യുഎസ്‌. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. സഭയുടെകുഞ്ഞുങ്ങള്‍ക്കു ഈരാജ്യത്തുവളരാന്‍ അവസരമൊരുക്കിയതിനു യുഎസിനോട്‌ ഓര്‍ത്തഡോക്‌സ്സഭ കടപ്പെട്ടിരിക്കുന്നു. യുഎസിനുപുറമെ ഗള്‍ഫ്രാജ്യങ്ങ ളിലെയും മറ്റുരാഷ്ട്രങ്ങളിലെയും സഭാ അംഗങ്ങള്‍ മാതൃസഭയുടെവികസനത്തിനായി ന ല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണെന്നും കാതോലിക്കബാവ അഭിപ്രായപ്പെട്ടു.

യുഎസിലെ സ്വാതന്ത്ര്യലബ്ധിക്കുശേഷവും വിവിധവി ഭാഗം ജനങ്ങള്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ചു സഖറിയ മാര്‍ നിക്കളാവോസ്‌ മെത്രാപ്പൊലീത്ത സംസാരിച്ചു. അടിമത്തം നിരോധിച്ചതും സ്‌കൂളുകളില്‍ പോകാനും പൊതുഗതാഗതസംവിധാനങ്ങ ളില്‍സഞ്ചരിക്കാനും എല്ലാവര്‍ക്കു ംഒരുപോലെ അവസരംവന്നതും വനിതകള്‍ക്കു തുല്യഅവസരങ്ങള്‍ ലഭിച്ചതും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു. സ്വാതന്ത്ര്യം സമൂഹത്തിലെ എല്ലാവര്‍ക്കുംഅര്‍ഥവത്താകുന്നതിന്റെ പ്രാധാന്യം മനസിലാക്കാനും തിരുത്തലുകള്‍ വരുത്താനും ഈദിനം ആഘോഷിക്കേണ്ടതാണെന്നും മാര്‍ നിക്കളാവോസ്‌ പറഞ്ഞു. റവ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ പ്രസംഗിച്ചു. നോര്‍ത്ത്‌ ഈസ്റ്റ്‌അമേരിക്കന്‍ ഭദ്രാസനത്തിലെ ഒട്ടറെവൈദികരും അല്‍മായരും ചടങ്ങില്‍ പങ്കെടുത്തു. അന്നേദിവസം യുഎസിലെ സ്വാതന്ത്ര്യദിനമായതിനാല്‍, ഷെല്‍ബി തോമസിന്റെ ദേശീയഗാനാലാപനത്തോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്‌. ദേവാലയഗായക സംഘംകാതോലിക്ക മംഗളഗാനം ആലപിച്ചു.

നേപ്പാള്‍ ദുരിത്വാശാസസഹായം കൈമാറി

ഭൂകമ്പംദുരിതം വിതച്ചനേപ്പാളില്‍ സഹായംനല്‍കുന്നതിനായി െഎക്കോണ്‍ ചാരിറ്റീസ്‌ സ്വരൂപിച്ച ഫണ്ട്‌കാതോലിക്കബാവയ്‌ക്കു സഖറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത കൈമാറി. അഭിവന്ദ്യ കാതോലിക്കബാവയുടെ ആഹ്വാനപ്രകാരം ആരംഭിച്ചതാണ്‌ ധനസമാഹരണം. ഇടവകയിലെ അസി. വികാരി റവ. ഫാ. ഗീവര്‍ഗീസ്‌ ജോണ്‍ ഐക്കണിന്റെ ധനസമാഹരണയ ജ്ഞത്തെക്കുറിച്ച്‌ ആമുഖപ്രസംഗം നടത്തി. ഐക്കണ്‍ചാരിറ്റീസിന്റെ വൊളന്റിയര്‍ ഉമ്മന്‍കാപ്പില്‍ മുന്‍പുനടത്തിയ ധനസമാഹരണയജ്ഞങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. പാലക്കാട്ടെ അത്‌ലറ്റിക്‌ ചാംപ്യന്‍ ബി. സന്ധ്യയ്‌ക്കും കൊട്ടാരക്കരയിലെ റോജി റോയിക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണംനടത്തിയിരുന്നതായി അദ്ദേഹംപറഞ്ഞു. കാതോലിക്കബാവയുടെ ആഹ്വാനത്തോടു വളരെ ആവശേത്തോടെയാണു ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഇടവകാംഗങ്ങള്‍ പ്രതികരിച്ചത്‌. സഖറിയ മാര്‍ നിക്കളാവോസ്‌ മെത്രാപ്പൊലീത്ത, സൗത്ത്‌ വെസ്റ്റ്‌അമേരിക്കന്‍ ഭദ്രാസനംമെത്രാപ്പൊലീത്ത അലക്‌സിയോസ്‌മാര്‍ യൗസേബിയൂസ്‌, രണ്ടുഭദ്രാസനങ്ങളിലെയും വിവിധഇടവകകളോടും സംഘടനകളോടുമുള്ളനന്ദിയും ഉമ്മന്‍കാപ്പില്‍ അറിയിച്ചു.

രണ്ടാംഘട്ടസഹായമാണ്‌ ഇത്തവണ കൈമാറിയത്‌. ആദ്യഘട്ടമായി 1000 കിടക്കകളും താല്‍ ക്കാലിക ഷെഡ്‌ നിര്‍മിക്കാനുമുള്ള ധനസഹായം നേപ്പാളിലേക്ക്‌ അയച്ചുകൊടുത്തിരുന്നു. ഐക്കണ്‍ നടത്തിയധന സമാഹരണത്തെ ബാവ ശ്ലാഘിച്ചു. സഹായം ഔദാര്യമല്ലെന്നും ആവശ്യങ്ങളുള്ളസഹോദരനെ സഹായിക്കേണ്ടത്‌ഓരോക്രിസ്‌താനിയുടെയും കടമയാണെന്നും ബാവഓര്‍മിപ്പിച്ചു. ഇടവകവികാരി റവ. ഫാ. എം.കെ. കുര്യാക്കോസ്‌, ഇടവകസെക്രട്ടറിമാത്യുസാമുവല്‍എന്നിവര്‍പ്രസംഗിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫിലിപ്‌ ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണുപരിപാടികളുടെ സംഘാടനത്തിനു ചുക്കാന്‍പിടിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here