ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ മലയാളം, ചെണ്ട, കംപ്യൂട്ടര്‍ എന്നീ ക്ലാസുകള്‍ സ്റ്റാഫോര്‍ഡിലുള്ള മാഗ് അസോസിയേഷന്‍ ബില്‍ഡിംഗില്‍ ആരംഭിച്ചു. മലയാളം ക്ലാസിനു നേതൃത്വം കൊടുക്കുന്നത് ഏബ്രഹാം തോമസും, ഡോ. അഡ്വ. മാത്യു വൈരമണും ആണ്. അജി നായര്‍ ചെണ്ട ക്ലാസിനും സജി വര്‍ഗീസ് കംപ്യൂട്ടര്‍ ക്ലാസിനും നേതൃത്വം കൊടുക്കുന്നു.

കംപ്യൂട്ടര്‍ ക്ലാസ് എല്ലാ ഞായറാഴ്ചയും 3 മുതല്‍ 4 വരേയും, മലയാളം ക്ലാസ് ഞായറാഴ്ച 4 മുതല്‍ 6 വരേയും, ചെണ്ട ക്ലാസ് ശനിയാഴ്ച 6 മുതല്‍ 7 വരേയും മാഗില്‍ ഉണ്ടായിരിക്കും. എല്ലാ ക്ലാസുകളും ഫീസ് കൂടാതെ സൗജന്യമായാണ് പഠിപ്പിക്കുന്നത്.

ക്ലാസുകളുടെ ഉദ്ഘാടനം വോയ്‌സ് ഓഫ് ഏഷ്യയുടെ ഉടമ കോശി തോമസ് നിര്‍വഹിച്ചു. മാഗ് പ്രസിഡന്റ് തോമസ് ചെറുകര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പിള്ള, സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ലക്ഷ്മി പീറ്റര്‍ മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്റ് മാത്യു വൈരമണ്‍ കൃതജ്ഞത പറഞ്ഞു.

ഈ ക്ലാസുകളില്‍ ഇനിയും ആഗ്രഹമുള്ളവര്‍ക്ക് ചേരാവുന്നതാണ്. താത്പര്യമുള്ളവര്‍ മാഗിന്റെ പ്രസിഡന്റ് തോമസ് ചെറുകര (281 972 9528), സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ (832 951 8652) എന്നിവരുമായി ബന്ധപ്പെടുക.

MAGH_PIC

LEAVE A REPLY

Please enter your comment!
Please enter your name here