2334

 

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഔദ്യോഗിക പി.ആര്‍.ഒ ആയി ജിമ്മി കണിയാലിയെ നിയമിച്ചു. പ്രസിഡന്റ്‌ ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി, വൈസ്‌ പ്രസിഡന്റ്‌ ജെസി റിന്‍സി, ട്രഷറര്‍ ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ കോട്ടയം അതിരൂപതാ പ്രസിഡന്റായും, എ.ഐ.സി.യു.എഫ്‌ ദേശീയ ജോയിന്റ്‌ സെക്രട്ടറിയായും ജിമ്മി കണിയാലി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ബെന്നി വാച്ചാച്ചറിയ്‌ക്ക്‌ യോഗം പിന്തുണ വാഗ്‌ദാനം ചെയ്‌തു. ഈമാസം പതിനെട്ടാംതീയതി ഷിക്കാഗോയില്‍ നടക്കുന്ന ബാസ്‌കറ്റ്‌ ബോള്‍ മത്സരത്തിന്റെ വിശദാംശങ്ങള്‍ വിലയിരുത്തുകയും, മത്സരങ്ങള്‍ വിജയകരമായി നടത്തുന്നതിനു എല്ലാവരുടേയും പിന്തുണ യോഗം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

ജേക്കബ്‌ മാത്യു പുറയംപള്ളില്‍, ജിതേഷ്‌ ചുങ്കത്ത്‌, സണ്ണി വള്ളിക്കളം, രഞ്‌ജന്‍ ഏബ്രഹാം, തൊമ്മന്‍ പൂഴിക്കുന്നേല്‍, മത്തിയാസ്‌ പുല്ലാപ്പള്ളില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here