ഫിലാഡല്‍ഫിയായുടെ ചരിത്രത്തിലാദ്യമായി ഫിലാഡല്‍ഫിയ മലയാളികള്‍ക്കു വേണ്ടി ഒരു വെയ്റ്റ് ലോസ് കോണ്‍ടെക്‌സ്റ്റ്. Ascensian Mar thoma Yuvajanasakhyam ആണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിയ്ക്കുന്നത്.

 114 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ മത്സരം ‘ലോസേഴ്‌സ് ഓഫ് ഫിലാഡല്‍ഫിയ 2017’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകമായിട്ടാണ് മത്സരം സംഘടിപ്പിച്ചിരിയ്ക്കുന്നത്. വിജയികള്‍ക്ക് $500, $150, $100 എന്നീ തുകകള്‍ ഇരു വിഭാഗങ്ങള്‍ക്കും സമ്മാനമായി നല്‍കും. ബാക്കി വരുന്ന തുക വിശക്കുന്നവരെ സഹായിക്കുവാനുള്ള ചാരിററി പ്രവര്‍ത്തനങ്ങള്‍ക്കായി വിനോയിഗിയ്ക്കുമെന്ന് അസന്‍ഷന്‍ വികാരി റവ.ബിനു സി സാമുവല്‍ അറിയിച്ചു.

മി.ബിനു.സി. തോമസ് കണ്‍വീനര്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന ഈ മത്സരത്തിന് യുവജനസഖ്യം സെക്രട്ടറി മി.ജിജോ മോന്‍ ജോസഫ്, ട്രഷറര്‍ മി. ലിയോ ഡാനിയേല്‍, വൈസ് പ്രസിഡന്റ് മി.സുബിന്‍ അബ്രഹാം തുടങ്ങി വിവിധ പ്രവര്‍ത്തകര്‍ നേതൃത്വ രംഗത്തുണ്ട്. മി.റോജിഷ് സാമുവല്‍(Aero Digital Studio), Mr.Lijo George(Emmanuel Realty), Mr.Jobin Mathew(Krewstow Kuttanadu Super Market) എന്നിവര്‍ ഈ മത്സരത്തിന് കൈത്താങ്ങല്‍ നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here