ന്യൂജേഴ്‌സി: കണ്ണീര്‍കടലിലെ ദുഖപുത്രിമാരേയും വിദ്വേഷവും പോരും നിറഞ്ഞ പ്രതിനായികമാരേയും സമ്മാനിക്കുന്ന ടെലിവിഷന്‍ പരമ്പരകള്‍ക്ക് നടുവിലേക്ക്, ഇതാ, നന്മയുടെ കഥ പറഞ്ഞുകൊണ്ട് മലയാളി പ്രേക്ഷകരെ തേടി ഒരു പുത്തന്‍ ദൃശ്യാനുഭവമായി ഒരു ഹൃസ്വ ചിത്രം ‘വിളക്ക്’ എത്തുന്നു. മലയാളികളുടെ സ്വീകരണമുറിയിലെ കലാപകലുഷിതമായ പരമ്പര കഥാപാത്രങ്ങളോട് നമുക്ക് തല്‍ക്കാലം വിട പറയാം, പകരം നന്മയുടേയും, സ്‌നേഹത്തിന്റെയും ഈ പുതിയ അതിഥിയെ സ്വീകരിക്കാം.

അതേ, നവാഗതരായ റെജിമോന്‍ അബ്രഹാം ജസ്റ്റിന്‍ കല്ലറയ്ക്കല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃസ്വചിത്രം ‘വിളക്ക്’ പ്രദര്‍ശനത്തിനെത്തുകയാണ്. വര്‍ധിച്ചു വരുന്ന സ്ത്രീ വിരുദ്ധ പ്രവണതകള്‍ക്കെതിരെ, സ്ത്രീകളെ വെറും കോമാളി കഥാപാത്രങ്ങള്‍ക്കി മാറ്റുന്നതിനെതിരെ, ശക്തമായ പ്രതികരണവുമായാണ് ‘വിളക്ക്’ പ്രദര്‍ശന ഹാളിലേക്ക് എത്തുന്നത്. വികലമായ ചിത്രീകരണത്തിലൂടെ മോശം സന്ദേശങ്ങള്‍ ടെലിവിഷന്‍ കഥാപാത്രങ്ങളിലൂടെ നല്‍കുമ്പോള്‍ മാറ്റത്തിന്റെ സന്ദേശവുമായെത്തുന്ന ഈ ഹ്രസ്വ ചിത്രം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് നവ അനുഭവമായിരിക്കും.

ദൃശ്യ മാധ്യമങ്ങള്‍ പുതു തലമുറയ്ക്ക് ഏല്‍പിക്കുന്ന സാംസ്കാരിക ആഘാതത്തിനെതിരെ ഉയര്‍ത്തുന്ന പുതുവെളിച്ചമാണ് വിളക്ക്. ‘ഫോര്‍ സ്റ്റാര്‍ മീഡിയ’ യാണ് ഈ ഹൃസ്വ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം (പ്രീമിയര്‍) വരുന്ന ശനിയാഴ്ച വൈകിട്ട് 6.30 ന് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ആഡിറ്റോറിയത്തില്‍ നടക്കും. ചിത്ര പ്രദര്‍ശനത്തിലും ഇതോടനുബന്ധിച്ചു നടത്തുന്ന സംഗീത സായാഹ്നത്തിലും പങ്കെടുക്കാന്‍ ഏവരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

ഫേസ്ബുക് ലിങ്ക് (the link already included in facebook link if not see the link https://www.facebook.com/rajimonab/?view_public_for=149900518858470)

കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബി കളപ്പുരക്കല്‍ (732) 669 2646
ജെയിംസ് മാത്യു (973) 8764930

trailer (https://youtu.be/MUUa80rD97o)

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

vilakku_pic1

LEAVE A REPLY

Please enter your comment!
Please enter your name here