ഫിലാഡല്‍ഫിയ: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ) വച്ച് വനിതാ ദിനം ആഘോഷിക്കുന്നു. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി മാര്‍ച്ച് എട്ടിന് ലോക വനിതാദിനമായി ആചരിക്കുന്നു.

ഇന്ന് സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം കാണുവാന്‍ സാധിക്കുന്നു. ഇത് അഭിമാനാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഏറ്റവും വര്‍ധിച്ചുവരുന്ന ഈ കാലയളവില്‍, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും അതിനു പരിഹാരം കണ്ടെത്തുവാന്‍ അവരെ പ്രാപ്തരാക്കുകയെന്നത് സമൂഹത്തിന്റെ കടമയാണ്. അതിനായുള്ള മാപ്പിന്റെ പരിശ്രമം ആണ് വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ സിബി ചെറിയാന്റേയും, കണ്‍വീനര്‍ ലിസി തോമസിന്റേയും നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഈ വനിതാദിനാഘോഷം സ്ത്രീ അമ്മയാണ്, സഹോദരിയും, ഭാര്യയും, മകളുമാണ് എന്നത് സമൂഹം മനസിലാക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിക്കും. സ്ത്രീകളെ ബഹുമാനിക്കേണ്ടതും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതും സമൂഹത്തിന്റെ കടമയാണ്. ഫിലാഡല്‍ഫിയയിലെ ആദ്യത്തെ സാംസ്കാരിക സംഘടനയായ മാപ്പ് എന്നും അതില്‍ മുമ്പന്തിയിലാണ്. 2017-ലെ മാപ്പ് കമ്മിറ്റി വനിതാ ദിനാഘോഷത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നു.

മാറ്റത്തിനായി ധൈര്യപ്പെടുക എന്നതാണ് ഈവര്‍ഷത്തെ മുഖ്യവിഷയം. സെഡാര്‍ ഹില്‍ സ്കൂളുകളുടെ ഡയറക്ടര്‍ നന്ദിനി മേനോന്‍ ഈവര്‍ഷത്തെ മുഖ്യ പ്രഭാഷകയാണ്. ഡോ. വേദ എന്‍ ഗിരി എം.ഡി, ഡോ. അര്‍ച്ചന ആര്യ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

ഫിലാഡല്‍ഫിയയിലും പരിസരങ്ങളിലുമുള്ള എല്ലാ വനിതാ നേതാക്കളേയും മാര്‍ച്ച് 11-ന് നടക്കുന്ന വനിതാ ദിനാഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി സിബി ചെറിയാനും, ലിസി തോമസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 210 446 5027, സിബി ചെറിയാന്‍ (വിമന്‍സ് ഫോറം ചെയര്‍) 201 417 3050, ലിസി തോമസ് (കണ്‍വീനര്‍) 267 441 2109, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914).

MAPwomansday_pic1

LEAVE A REPLY

Please enter your comment!
Please enter your name here