വിസ്‌കോണ്‍സിന്‍: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധ വാരാചരണം മില്‍വാക്കി വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് (1414 S 93rd St. West Allis WI) പള്ളിയില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. ഏപ്രില്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാ. ജോസ് ഇടപ്പാറയ്ക്കല്‍ എം.സി.ബി.എസ് നേതൃത്വം നല്‍കുന്ന നോമ്പുകാല ചിന്തകള്‍, ആരാധന, കുമ്പസാരം എന്നിവയെ തുടര്‍ന്ന് ഓശാന ഞായറാഴ്ച 2 മണിക്ക് ഫാ. ബിജു ചൂരപ്പാടന്റെ നേതൃത്വത്തില്‍ ആഘോഷ പൂര്‍വ്വമായ കുര്‍ബാനയും കുരുത്തോല പ്രദക്ഷിണവും ഉണ്ടായിരിക്കും.

പെസഹാ ദിനം വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഫാ. നവീന്‍ പള്ളുരുത്തില്‍ ഒ.സിയുടെ കാര്‍മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ ബലി, പെസഹാ ആചരണം എന്നിവ നടക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ദുഖവെള്ളിയാഴ്ചയിലെ പീഢാനുഭവ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് കൈപ്പിള്ളിപാറയില്‍ എം.സി.ബി.എസ് കാര്‍മികനായിരിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴി ഉണ്ടായിരിക്കും.

ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഉത്ഥാന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും ആഘോഷപൂര്‍വ്വമായ സമൂഹബലിക്കും വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി പ്രൈമല്‍ തോമസ് കാര്‍മികനായിരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയോടെ വിശുദ്ധവാരാചരണത്തിന് സമാപനം കുറിക്കും.

തോമസ് ഡിക്രൂസ് തറപ്പില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here