ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധവാരാചരണം, ഏപ്രില്‍ ഒമ്പതാം തീയതി ഓശാന ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങളോടെ തുടക്കമാകും. രാവിലെ 10 മണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. കുരുത്തോല വിതരണം, തുടര്‍ന്ന് പ്രദക്ഷിണമായി വന്ന് ദേവാലയത്തിലേക്ക് പ്രവേശനവും വി. കുര്‍ബാനയും ഉണ്ടാകും.

പെസഹാ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആരാധന എന്നിവയും തുടര്‍ന്ന് പാനവായന, അപ്പംമുറിക്കല്‍, ശുശ്രൂഷ എന്നിവയും നടത്തുന്നതാണ്.

ഏപ്രില്‍ 14-ന് ദുഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുരിശിന്റെ വഴിയോടുകൂടി തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. പീഢാനുഭവ വായനകള്‍, തുടര്‍ന്ന് കയ്പുനീര്‍ വിതരണം, പഷ്ണി കഞ്ഞിയും ഉണ്ടാകും.

ഏപ്രില്‍ 15-ന് ദുഖശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും ഉണ്ടാകും. തുടര്‍ന്ന് പുതിയ വെള്ളവും വെളിച്ചവും വെഞ്ചരിക്കലും, ഭവനങ്ങളിലേക്ക് വിതരണവും ഉണ്ടാകും. ശനിയാഴ്ച രാത്രി 7 മണിക്ക് ഉയര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആചരിക്കും. പ്രദക്ഷിണവും, ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 16-ന് ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ വാരാചാരണങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും, അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കലും ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here