ഡാലസ് : ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ യുവജന സഖ്യത്തിന്റെയും കാര്‍ട്ടര്‍ ബ്ലഡ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 12 ഞായറാഴ്ച ആരാധനയ്ക്കുശേഷം രക്തം ദാനം ചെയ്യൂ ജീവന്‍ രക്ഷിക്കൂ സന്ദേശമുയര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായി നാലാം വര്‍ഷവും ബ്ലഡ് ഡ്രൈവ് നടത്തി. 

ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ. സജി പി. സി., അസിസ്റ്റന്റ് വികാരി റവ. മാത്യു സാമുവേലിന്റെ സാന്നിധ്യത്തില്‍ ബ്ലഡ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. ഇടവക അംഗങ്ങള്‍ യുവജന സഖ്യം അംഗങ്ങള്‍ ഉള്‍!പ്പെടെ നിരവധി പേര്‍ രക്തം ദാനം ചെയ്തു. 

യുവജന സഖ്യം ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഈ സംരംഭത്തെ വന്‍ വിജയം ആക്കുവാന്‍ പ്രവര്‍ത്തിച്ച ചര്‍ച്ച് ഭാരവാഹികള്‍, യുവജന സഖ്യം ഭാരവാഹികള്‍, രക്തം നല്‍കി സഹായിച്ചവര്‍ എന്നിവരോട് ബ്ലഡ് ഡ്രൈവ് കോര്‍ഡിനേറ്റര്‍ ബിജി ജോബി നന്ദി അറിയിച്ചു.

1 2 4 6

LEAVE A REPLY

Please enter your comment!
Please enter your name here