ആര്‍ലിംഗ്ടണ്‍: ടെക്‌സസിലെ മറ്റൊരു സിറ്റിയായ ആര്‍ലിംഗ്ടണ്‍ പൂര്‍ണ്ണ പുകവലി നിരോധിത സിറ്റിയായി പ്രഖ്യാപിക്കുന്ന പ്രമേയത്തിന് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. ഏപ്രില്‍ 9-ന് നടന്ന വോട്ടെടുപ്പില്‍ മൂന്നിനെതിരേ ആറു വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.

ബിങ്കോ പാര്‍മേലഴ്‌സിനെ ഉള്‍പ്പെടുത്തി ആദ്യം കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിനാല്‍ ഭേദഗതി ചെയ്ത പ്രമേയമാണ് സിറ്റി കൗണ്‍സില്‍ അംഗീകരിച്ചത്.

പൊതുസ്ഥലങ്ങള്‍, ബൗളിംഗ് സെന്റേഴ്‌സ്, കച്ചവട സ്ഥാപനങ്ങള്‍, ബാറുകള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങിയവയാണ് പുകവലി നിരോധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിങ്കോ പാര്‍ലേഴ്‌സിനെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ മിസ് ഡിമിന്‍ കുറ്റം ചുമത്തി നടപടികള്‍ സ്വീകരിക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു.

അമേരിക്കയില്‍ ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലി മൂലമാണ്. പുകവലിക്കാര്‍ക്ക് മാത്രമല്ല, സമീപത്തിരിക്കുന്നവര്‍ക്കുപോലും ആപത്കരമായ ഒന്നാണിതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറ്റി വളരെക്കാലമായി നടപ്പാക്കാനുദ്ദേശിക്കുന്ന നിയമം അംഗീകരിക്കാന്‍ കഴിഞ്ഞതില്‍ കൗണ്‍സില്‍ അംഗങ്ങള്‍ സംതൃപ്തരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here