ചിക്കാഗോ: സാഹിത്യവേദിയുടെ 202-ാമത് സമ്മേളനം 2017 മെയ് 5-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 6:30 ന് പ്രൊസ്പെക്റ്റ് ഹൈറ്റ്സിലുള്ള കണ്‍‌ട്രി ഇന്‍ ആന്റ് സ്വീറ്റ്സില്‍ (600 N. MILWAUKEE AVE.) വെച്ച് നടത്തുന്നതാണ്.  സമ്മേളനത്തില്‍ സുഭാഷ് ചന്ദ്രന്റെ “മനുഷ്യന് ഒരു ആമുഖം” എന്ന പ്രശസ്ത നോവലിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതായിരിക്കും. ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടമാണ് നോവല്‍ നിരൂപണം നടത്തുന്നത്. 

ദൃഢഭദ്രമായ ശൈലിയില്‍ കല്ലില്‍ കൊത്തിയെടുത്തതുപോലെയുള്ള ഒട്ടേറെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി, അത്യന്തം വികാരതീക്ഷ്ണതയുള്ള ഒരുപാട് ജീവിത മുഹൂര്‍ത്തങ്ങളുള്‍ക്കൊള്ളിച്ചുകൊണ്ട് രചിക്കപ്പെട്ട “മനുഷ്യന് ഒരു ആമുഖം”, സമീപകാലത്ത് മലയാള ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും നല്ല നോവലുകളിലൊന്നാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍ കൂടാതെ, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ പുരസ്ക്കാരങ്ങളെല്ലാം വാരിക്കൂട്ടിയ പ്രസ്തുത നോവല്‍ സുഭാഷ് ചന്ദ്രന് സാഹിത്യസ്നേഹികളുടെയിടയില്‍ ലബ്ദപ്രതിഷ്ഠ നേടിക്കൊടുത്തു. നാലു ഭാഗങ്ങളിലായി നാല്പത് അദ്ധ്യായങ്ങളിലൂടെ അഞ്ച് തലമുറകളുടെ കഥ പറയുന്ന അതിമനോഹരമായ ഈ സാഹിത്യസൃഷ്ടിയെ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന എല്ലാ അക്ഷരസ്നേഹികളെയും സാഹിത്യവേദിയുടെ അടുത്ത യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജന്‍ ആനിത്തോട്ടം 847 322 1181, ജോണ്‍ ഇലയ്ക്കാട്ട് 773 282 4955.

Subhash Chandran Shajan Anithottam Book Cover

LEAVE A REPLY

Please enter your comment!
Please enter your name here