ഒര്‍ലാണ്ടോ: ഒരലാണ്ടോയിലെ ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2017 ലെ പ്രവര്‍ത്തനോല്‍ഘാടനവും ഈസ്റെര്‍- വിഷു ആഘോഷങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഏപ്രില്‍ 22 ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 6ന് കുട്ടികള്‍ക്കായുള്ള ഈസ്റെര്‍ എഗ്ഗ് hunt, മെമ്മറി ടെസ്റ്റ്‌, COLLAGE എന്നീ മത്സരങ്ങളോട്കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്‌. ശ്രീമതി . ദയാ കാമ്പിയിലും കുടുംബവും നേതൃത്വം കൊടുത്ത എഗ്ഗ് HUNT ന്റെ ഒന്നാം സമ്മാനമായ നെതര്‍ലാന്‍ട് bunny യ്ക്ക് വേണ്ടിയുള്ള കുട്ടികളുടെ ആവേശപൂര്‍വ്വമായ മല്‍സരം കാണികളെ ഹര്‍ഷപുളകിതരാക്കി.

സാറാ കാമ്പിയിലിന്റെയും ദയാ കാമ്പിയിലിന്റെയും പ്രാര്‍തനാ ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്, ലയനാ ഡാന്‍സ് സ്കൂളിലെ കലാകാരികള്‍ തങ്ങളുടെ നയന മനോഹരമായ നൃതാവിഷ്കാരത്തിലൂടെ അവതരിപ്പിച്ച ക്രിസ്തുനാഥന്റെ ഉത്ഥാനം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരുമയുടെ 2017 ലെ പ്രസിഡന്റായ ശ്രീ. സോണി തോമസ് സദസിനു  സ്വാഗതം ആശംസിച്ചു. St. മേരീസ് സീറോ മലബാര്‍ കാത്തോലിക്ക ഇടവക വികാരിയായ Fr. കുര്യാക്കോസ് വടാന, Fr. ജെയിംസ്‌ തരകന്‍, ORMAയുടെ പ്രസിഡന്റായ സാബു ആന്റണി, MACF താമ്പയുടെ പ്രസിഡന്റായ ലിജു ആന്റണി, FLOWERS TV ഫ്ലോറിഡ റീജിണല്‍ മാനേജര്‍ സജി കരിമ്പന്നൂര്‍ എന്നിവര്‍ ചടങ്ങിലെ വിശിഷ്ട്ടാതിഥികളായിരുന്നു.

Fr. കുര്യാക്കോസ് വടാന, പ്രസിഡന്റ് ശ്രീ. സോണി തോമസ്, സെക്രട്ടറി ജോമിന്‍ മാത്യു, ട്രെഷറര്‍ ജോയ് ജോസഫ്‌, ADVISORY ബോര്‍ഡ്‌ ചെയര്‍മാന്‍ ദയാ കമ്പിയില്‍ എന്നിവര്‍ഭദ്രദീപം കൊളുത്തി. തുടര്‍ന്ന് ഈസ്റെര്‍-വിഷു സന്ദേശം കൈമാറിയ ജെയിംസ്‌ അച്ചന്‍ നര്‍മത്തില്‍ ചാലിച്ച സ്വതസിദ്ധമായ ശൈലിയിലൂടെയും   അര്‍ത്ഥവത്തായ കഥകളിലൂടെയും ശ്രോതാക്കളുടെ ഹൃദയത്തിലെക്കു  തന്റെ സന്ദേശത്തെ ആഴത്തില്‍ എത്തിച്ചു. വിഷു ആഘോഷവും കേരളീയ സംസ്കാരവുമായുള്ള ബന്ധത്തെക്കുറിച്ച് നയന്‍ നോബിള്‍ കുട്ടികളോട് പങ്കുവച്ചു. ഒരുമ കുടുബത്തിന്റെ കാരണവരായ ശ്രീ. അശോക് മേനോന്‍ കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കി.

തുടര്‍ന്നു നടന്ന കള്‍ച്ചറള്‍ പ്രോഗ്രാമില്‍  ഷാനവാസ് ഖാന്‍, സ്വാതി സായിറാം, വര്‍ഷ സുരേഷ്, ആന്‍ റീത്ത ബിനോയ്, ആഞ്ജല സോണി എന്നിവരുടെ ഇമ്പമാര്‍ന്ന ഗാനാലാപനങ്ങളും, ആരതിയും അതിഥിയും അവതരിപ്പിച്ച ക്ലാസ്സിക്കല്‍ ഡാന്‍സ്, നോബിള്‍ ജനാര്‍ദ്ദനന്‍, രേണു പാലിയത്,സ്മിതാ നോബിള്‍, ശ്രീദേവി ബാബുശങ്കര്‍ എന്നിവരുടെ അതിമനോഹരമായ medley, സ്മിതാ നോബിളും സംഘവും അവതരിപ്പിച്ച വിഷു തീം ഡാന്‍സ്, ലയന ഡാന്‍സ് സ്കൂളിലെ കൊച്ചു കുട്ടികളുടെ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ബോയ്സ് ഡാന്‍സ്, കൊച്ചു കുട്ടികളുടെ ഈസ്റെര്‍ ഗാനാലപനം, ഓസ്ടിന്‍ ബിനുവും ഏബല്‍ സോണിയും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, സണ്ണി കൈതമറ്റവും കൂട്ടരും അവതരിപ്പിച്ച കോമഡി സ്കിറ്റ് എന്നിവ കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. ജോയ് ജോസഫും സംഘവും അവതരിപ്പിച്ച couple ഡാന്‍സ് കാണികള്‍ക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.

ജെസ്സി ജിജിമോന്‍, സ്മിതാ സോണി, യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ കാമ്പിയില്‍ എന്നിവര്‍ കലാപരിപാടികളുടെ അവതാരകരായിരുന്നു അതിനു ശേഷം, കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങില് 2017 ലെ എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങള്‍ കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി.

സെക്രട്ടറി ജോമിന്‍ മാത്യൂ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു. ശബ്ധവും വെളിച്ചവും ക്രമീകരിക്കുന്നതിനു പ്രവീബ് നായരും ബാബു ശങ്കരും ബാബു ചിയേഴത്തും ചുക്കാന്‍ പിടിച്ചപ്പോള്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീ. മനോജും ശ്രീ. Raeez ഉം ശ്രീ. സായിറാമുമാണ്. ശ്രീ.സജി ജോണ്‍, ശ്രീമതി രേണു പാലിയത്, ശ്രീ.ജോയ് ജോസഫ്, ശ്രീമതി നിര്‍മല ജോയി,  ശ്രീ. ജിജിമോന്‍, ശ്രീ. മനോജ്‌, ശ്രീ. ലിജോ എന്നിവര്‍  സ്വാദിഷ്ടമായ ഡിന്നറൊരുക്കുന്നതിന് നേതൃത്വം വഹിച്ചു.

lamp lighting for newpic5 for newsPIC3

LAMP LIGHTING

LEAVE A REPLY

Please enter your comment!
Please enter your name here