ഷിക്കാഗോ:  കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സഭയുടെ ക്രമീകരണം അനുസരിച്ച് സ്ഥലം മാറിപ്പോകുന്ന ഷിക്കാഗോ മാര്‍ത്തോമ്മാ ഇടവകയുടെ അസിസ്റ്റന്റ് വികാരിയും യൂത്ത് ചാപ്ലയിനുമായിരുന്ന റവ.സോനു സ്‌കറിയ വര്‍ഗ്ഗീസിന് ഇടവക ജനങ്ങള്‍ വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 30ന് ആരാധനയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഇടവക ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അച്ചനോളുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായി. ഇടവക വികാരി റവ.എബ്രഹാം സ്‌കറിയ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ശ്രീമതി മറിയാമ്മപിള്ള പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ഷിജി അലക്‌സ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സോനു അച്ചനും പത്‌നി ഷെറിന്‍ കൊച്ചമ്മയ്ക്കും എല്ലാവിധ യാത്രമംഗളങ്ങളും ആശംസിച്ചു കൊണ്ട് എന്‍.എം.ഫിലിപ്പ്(ഇടവക വൈ.പ്രസിഡന്റ്), ലക്‌സിന്‍ വര്‍ഗ്ഗീസ്(യൂത്ത് ഫെല്ലോഷിപ്പ്), ടെജി തോമസ്(മിഡ്-വെസ്റ്റ് സണ്‍ഡേസ്‌ക്കൂള്‍ സെക്രട്ടറി), എന്നിവര്‍ സംസാരിച്ചു. ഇടവകയുടെ സ്‌നേഹോപഹാരം ട്രസ്റ്റിമാരായ മാത്യു വര്‍ഗ്ഗീസ്, തോമസ് ജോണ്‍ എന്നിവര്‍ അച്ചന് സമ്മാനിച്ചു. സേവികാസംഘത്തിന്റെ ഉപഹാരം സുജാത എബ്രഹാം, ഷൈനി തോമസ് എന്നിവര്‍ ഷെറിന്‍ കൊച്ചമ്മയ്ക്ക് കൈമാറി. ഭദ്രാസന അസംബ്ലി അംഗം ഡോ.ജോ തോമസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഇടവക ഗായകസംഘം മംഗളഗാനം ആലപിച്ച് അച്ചന് ആശംസകള്‍ നേര്‍ന്നു.

മൂന്നു വര്‍ഷക്കാലം ഷിക്കാഗോ എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള റവ.സോനു വര്‍ഗ്ഗീസ് നല്ലൊരു സംഘാടകനും ഗായകരും ആണ്. ന്യൂയോര്‍ക്ക് എപ്പിഫനി ഇടവകാംഗമായ റവ.സോനു വര്‍ഗ്ഗീസ് ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, ക്രോസ് വേ മാര്‍ത്തോമ്മാ ചര്‍ച്ച് എന്നീ ഇടവകകളുടെ വികാരിയായിട്ടാണ് സംഘം മാറിപ്പോകുന്നത്. ആയുര്‍വേദ ഡോക്ടറായ ഷെറിന്‍ മറിയം സോനു കൊച്ചമ്മ തിരുവല്ല സെന്റ്.തോമസ് ഇടവകാംഗമാണ്. ഷിക്കാഗോ ഇടവകയിലെ പ്രായഭേദമന്യെ ഏവരുടെയും പ്രിയപ്പെട്ടവരായി മാറിയ സോനു അച്ചനും ഷെറിന്‍ കൊച്ചമ്മയ്ക്കും മുമ്പോട്ടുള്ള യാത്രയില്‍ എല്ലാ നന്മകളും പ്രാര്‍ത്ഥനകളും നേരുന്നു.

ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച് സെക്രട്ടറി ഷിജി അലക്‌സ് അറിയിച്ചതാണിത്.

IMG_5099 IMG_6700

LEAVE A REPLY

Please enter your comment!
Please enter your name here