ചാള്‍സ്ടണ്‍(വെസ്റ്റ് വെര്‍ജീനിയ): പബ്ലിക്ക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് വിര്‍ജീനിയായില്‍ അറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്നും യു.എസ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു.

വെസ്റ്റ് വെര്‍ജീനിയ പോലീസ് അവര്‍ക്ക ശരിയാണെന്ന് തോന്നിയത് കൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും ടോം പ്രൈസ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ചാള്‍സ്ടണ്‍ പോലീസ് പറയുന്നു. മിസ്ഡീമിനര്‍ കുറ്റം ചാര്‍ജ് ചെയ്ത പത്ര പ്രവര്‍ത്തകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചുള്ള മരണത്തിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനാണ് സംസ്ഥാന തലസ്ഥാനമായ ചാള്‍സ്ടണില്‍ ഹെല്‍ത്ത് സെക്രട്ടറി എത്തിയിരുന്നു.

ദാനിയേലിന്റെ കേസ്സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പബ്ലിക്ക് ന്യൂസ് സര്‍വ്വീസ് സ്ഥാപകന്‍ ലക്ക് കെര്‍ബിന്‍ ഹെല്‍ത്ത് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും കൊര്‍ബിന്‍ പറയുന്നു. കൊളറാഡോ ആസ്ഥാനമായി 36 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വാര്‍ത്താ മാധ്യമമാണ് പബ്ലിക് ന്യൂസ് സര്‍വ്വീസസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here