ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) വര്‍ഷംതോറും നടത്തിവരാറുള്ള മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിനു ശനിയാഴ്ച രാവിലെ 9 മുതല്‍ മാപ്പ് ഇന്ത്യ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19152) നടന്നു.

ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, ഡെലവേര്‍, വാഷിംഗ്ടണ്‍, വിര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരം അരങ്ങേറി. മാപ്പ് പ്രസിഡന്റ് അനു സ്കറിയ ഏവരേയും സ്വാഗതം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാബു സ്കറിയ 14 ടീമുകളേയും പരിചയപ്പെടുത്തി കളിയുടെ നിബന്ധനകള്‍ അറിയിച്ചു. ഗെയിം സ്‌പോണ്‍സേഴ്‌സ് ആയ ബിനു പോള്‍, ജോണ്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ ചേര്‍ന്നു ഗെയിം ഉദ്ഘാടനം ചെയ്ത് കാര്‍ഡുകള്‍ ടീമുകള്‍ക്ക് കൈമാറി. ട്രഷറര്‍ തോമസ് ചാണ്ടി റിക്കോര്‍ഡിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. വിജയികളെ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു ഏവര്‍ക്കും നന്ദി അറിയിച്ചു. മത്സരം 1 മണിക്ക് അവസാനിച്ചു.

ടോം തോമസ്, സൈമണ്‍ ജോര്‍ജ്, ഷാജി തോമസ് എന്നിവര്‍ അടങ്ങുന്ന ന്യൂയോര്‍ക്ക് ടീം, ജോയി തട്ടാരകുന്നേല്‍, ജോസ് വര്‍ക്കി, ബാബു പോള്‍ എന്നിവര്‍ അടങ്ങുന്ന ഫിലാഡല്‍ഫിയ ടീമിനെ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി. രണ്ടും മൂന്നും റണ്ണേഴ്‌സ് അപ്പായി ഹരി നായര്‍, മാത്യു ആലപ്പാട്ട്, രാജന്‍ പളനി (വിര്‍ജീനിയ) ശ്രീവത്സന്‍ പിഷാരടി, പ്രമോദ് ശ്രീധരന്‍, അഭിലാഷ് മോഹന്‍ (വിര്‍ജീനിയ) എന്നീ ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കി.

ജോണ്‍സണ്‍ മാത്യു (ചെയര്‍മാന്‍), സാബു സ്കറിയ, ഫിലിപ്പ് ജോണ്‍, തോമസ് എം. ജോര്‍ജ്, ബാബു കെ. തോമസ്, അനു സ്കറിയ, ചെറിയാന്‍ കോശി, തോമസ് ചാണ്ടി എന്നിവര്‍ വിപുലമായ ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, ജോണ്‍സണ്‍ മാത്യു (ചെയര്‍മാന്‍) 215 342 0819, സാബു സ്കറിയ (267 980 7923). സന്തോഷ് ഏബ്രഹാം അറിയിച്ചതാണിത്.

MAP56_pic1 MAP56_pic2 MAP56_pic3 MAP56_pic4 MAP56_pic5

LEAVE A REPLY

Please enter your comment!
Please enter your name here