അടൂർ മുൻസിപ്പാലിറ്റി മുൻ കൗൺസിലറും സാമുഖ്യ പ്രവർത്തകനും ആയ മാത്യു വീരപ്പള്ളിയെ ഫൊക്കാനയുടെ കേരളാകണ്‍വെന്‍ഷന്റെ കോകോർഡിനേറ്റർ ആയി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ നാമനിർദ്ദേശം ചെയ്യ്തു .

വീരപ്പള്ളിൽ ബുക്കിൽഡേഴ്സിന്റെ മാനേജിങ്ങ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന വീരപ്പള്ളി അനേകം ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള റോട്ടറി അവാർഡ് ജേതാവായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ പ്ലാനിങ്ങ്ബോർഡ് മെമ്പർ, കേരളം സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷൻ തുടങ്ങി നിരവധി സ്ഥാനമാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

മാത്യു വീരപ്പള്ളിയുടെ നിയമനം ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

FOKANA cocordinator

LEAVE A REPLY

Please enter your comment!
Please enter your name here