ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി:  ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ഈസ്റ്റര്‍ ആഘോഷം. ഏപ്രില്‍ 23 ഞായറാഴ്ച ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച്  അനുഗ്രഹീതമായി നടത്തപ്പെട്ടു. സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ഡയോസിസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ്  അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനി മുഖ്യാതിഥിയായി   ഈസ്റ്റ൪ സന്ദേശം നൽകി. 

ക്രിസ്തു മരിച്ച് ഉയര്‍ത്തെഴുന്നേറ്റുവെന്നുള്ളത് ക്രിസ്ത്യാനികളുടെ അടിസ്ഥാനപരമായ വിശ്വാസമായതുകൊണ്ടുതന്നെ  ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമേറിയ ആഘോഷം ഈസ്റ്ററാണെന്ന് അഭിവന്ദ്യ തിരുമേനി തന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ ക്രിസ്തീയ വിഭാഗത്തിലും ഉള്‍പ്പെടുന്ന വിശ്വാസികള്‍ ഒത്തു കൂടി ഉയര്‍പ്പിന്‍റെ സന്തോഷം പങ്കിടുന്നത് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

റവ. ‍ഡോ. പോള്‍ പതിക്കലിന്‍റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചു. പ്രസിഡന്‍റ് അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍ സ്വാഗതം ആശംസിച്ചു. അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ വിദ്യാര്‍ത്ഥികളായ ആന്‍ഡ്രു ഫിലിപ്പ്, അലീന തര്യന്‍ എന്നിവര്‍ മലയാളത്തില്‍ വേദഭാഗം വായിച്ചത് എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമായി. പ്രൊഫ. സണ്ണി മാത്യൂസ് മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. റവ. ഫാ. ബാബു കെ. മാത്യു, റവ. ലാജി വര്‍ഗീസ്, റവ. ഫാ. ജിജു ജോണ്‍(അടൂര്‍), റവ. ഫാ. ബിജു മോന്‍ ജേക്കബ്, റവ. ഡീക്കന്‍ വിവേക് അലക്സ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജോണ്‍ ജോഷ്വ, ജോയ്സി സ്കറിയ, ജെംസണ്‍ കുറിയാക്കോസ്, ജോണ്‍സ് തമ്പാന്‍, ജിയ അക്കക്കാട്ട്, ജോമോന്‍ പാണ്ടിപ്പള്ളി, നേഹ പാണ്ടിപ്പള്ളി, ജെറമായ മര്‍ക്കോസ്, ജോഷ്വ മര്‍ക്കോസ്  എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അക്കാദമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്, സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ന്യൂയോര്‍ക്ക്, ഓള്‍ സെയിന്‍റ്സ് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ന്യൂയോര്‍ക്ക്, ബി.സി. എം. സി. ഫെലോഷിപ്പ്    ക്വൊയര്‍     എന്നിവര്‍ സംഘഗാനങ്ങള്‍ പാടി. 

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ ഔദ്യോഗികമായ കിക്കോഫ്  പ്രമോഷണല്‍ ബ്രോഷ്വര്‍  മുന്‍ പ്രസിഡന്‍റ് ശ്രി ടി. എസ് ചാക്കോയ്ക്ക് നല്‍കിക്കൊണ്ട് അഭിവന്ദ്യ യെല്‍ദോ മാര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു.  

രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ബഥേല്‍ ചര്‍ച്ച് ഓഫ് ഗോഡിലെ റവ. പോള്‍ ജോണ്‍ നേതൃത്വം നല്‍കി. 

റവ. പോള്‍ ജോണ്‍ സമാപന പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി രാജന്‍ മോഡയില്‍ ക‍ൃതജ്ഞത രേഖപ്പെടുത്തി. അഭിവന്ദ്യ തിരുമേനിയുടെ ആശിര്‍വാദത്തോടെ ഈസ്റ്റര്‍ ആഘോഷം സമംഗളം പര്യവസാനിച്ചു.  മിസിസ് അജു തര്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പരിപാടികള്‍ ഭംഗിയായി അവതരിപ്പിച്ചു. ഈസ്റ്റര്‍ സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

HE YELDO MOR THITHOSE ARCHBISHOP BCMCF Easter 2017 1 BCMC28 BCMC10 BCMC18 BCMC19 BCMC27

LEAVE A REPLY

Please enter your comment!
Please enter your name here