alphonsa.JPG.image.784.410

ടെക്‌സാസ്∙ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന്‌ കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ജൂലൈ 17 വെള്ളിയാഴ്ച കൊടിയേറ്റിയതോടെ ഉജ്വല തുടക്കം. കൊടിയേറ്റിലും തുടര്‍ന്നുള്ള ദിനങ്ങളിലെ ഭക്തി സാന്ദ്രമായ തിരുക്കര്‍മ്മങ്ങളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. ജൂലെ 26 നാണ് തിരുനാൾ സമാപിക്കുക.

24 ന് വൈകുന്നേരം വി. കുർബാനക്കും നോവേനക്കും ശേഷം സെന്റ്‌ അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികളായ – ‘ബട്ടർഫ്ലൈസ്’ വർണ്ണശബളമായി. ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ദിവ്യകാരുണ്യ ആരാധനയും പരിശുദ്ധ ജപമാലയുംതുടർന്ന് ആഘോഷമായ റാസയും നടക്കും. റവ. ഫാ ജോർജ് എളംബശ്ശേരിൽ, റവ ഫാ. ജോസ് കട്ടക്കര സിഎംഐ, റവ ഫാ. ബേബി ഷെപ്പേർഡ് സിഎംഐ, റവ. ഫാ. അബ്രഹാം വാവോലിമേപ്പുറത്ത് എന്നിവർ കാർമികരായിരിക്കും. തുടർന്ന് കലാപരിപാടിയുടെ ഭാഗമായി ഡാലസ് സിംഫണി നയിക്കുന്ന ഗാനമേള ശനിയാഴ്ച രാത്രി 8 മണിക്ക്.

സമാപന ദിവസമായ ജൂലൈ 26 ഞായാറാഴ്ച ആഘോഷമായ തിരുനാൾ കുർബാന വൈകുന്നേരം നാലരക്ക്. റവ ഫാ ടോം തോമസ്‌ എംഎസ്എഫ്എസ് മുഖ്യകാർമ്മികനായിരിക്കും. പള്ളി ചുറ്റിയുള്ള ആഘോഷമായ പ്രദക്ഷിണത്തിനും പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിനും ശേഷം സ്നേഹവിരുന്നോടെയാണ് തിരുനാൾ സമാപിക്കുക.

ജൂഡിഷ്‌ മാത്യു, അപ്പച്ചൻ ആലപ്പുറത്ത്, നൈജോ മാത്യു, പോൾ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങളും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ മോടിയാക്കുവാന്‍ നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here