ഹൂസ്റ്റൺ ∙ നോർത്ത് അമേരിക്കൻ മാർത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെ 12 –ാം മത് സമ്മേളനത്തിന് പ്രാർഥനാ നിർഭരമായ തുടക്കം. വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ജൂലൈ 23 ന് നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ തിയൊഡോഷ്യസ് എപ്പിസ്കോപ്പായാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറ്റി എഴുപതിൽപരം സഭാ വിശ്വാസികൾ പങ്കെടുക്കുന്നത് ഇടവക മിഷൻ സമ്മേളനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭി. ഡോ. തോമസ് മാർ തീത്തൂസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യ സന്ദേശം നൽകി.

സമ്മേളനത്തിന്റെ പ്രാരംഭമായി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ഗായക സംഘം സ്വാഗത ഗാനം ആലപിച്ചപ്പോൾ അതേറ്റു പാടിയ വിശ്വാസ സമൂഹം ഒന്നായി സർവ്വേശരനു സമർപ്പിക്കുന്ന പ്രാർഥന മന്ത്രങ്ങളായി മാറി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഭി. തിരുമേനിമാരെ കൂടാതെ ഭദ്രാസന സെക്രട്ടറി റവ. ബിനോയ് തോമസ്, ട്രഷറർ ഫിലിപ്പ് തോമസ്, റവ. വി. ജി. വർഗീസ്, റോയി സി. തോമസ്, ഡോ. വിനോ ഡാനിയേൽ, ആനി ജോർജ് വർഗീസ്, കെൻ മാത്യു, റവ. തോമസ് ഭദ്രാസന സെക്രട്ടറി റവ. ബിനോയ് തോമസ്, ട്രഷറർ ഫിലിപ്പ് തോമസ്, റവ. വി. ജി. വർഗീസ്, റോയി സി. തോമസ്, ഡോ. വിനോ ഡാനിയേൽ, ആനി ജോർജ് വർഗീസ്, കെൻ മാത്യു, റവ. തോമസ് കുര്യൻ, റവ. അലക്സ് കെ. ചാക്കോ, റവ. ഡോ. സജു മാത്യു, റവ. സാം മാത്യു, സണ്ണി സ്റ്റീഫൻ, റവ. മാത്യൂസ് ഫിലിപ്പ്, റവ. കൊച്ചു കോശി, റവ. പി. ചാക്കോ, റവ. ജോൺസൻ തോമസ്, കോൺഫറൻസ് ജനറൽ കൺവീനർ റജി കെ. വർഗീസ് എന്നിവർ വേദി പങ്കിട്ടു. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.

ഞായറാഴ്ച വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായ to seek and find എന്ന ചിന്തയെ അധികരിച്ചുളള പഠനങ്ങൾ നടക്കും. വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനും ബന്ധങ്ങളുടെ ഐക്യത്തിനും വേദിയാകുന്ന ഈ വർഷത്തെ ഭദ്രാസന സമ്മേളനം ഞായറാഴ്ച വിശുദ്ധ കുർബാനയക്കുശേഷം നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും

LEAVE A REPLY

Please enter your comment!
Please enter your name here