mitras.jpg.image.784.410

 

ന്യൂജഴ്സി ∙ മിത്രാസ് ഫെസ്റ്റിവൽ 2014 ന് ശേഷം മിത്രാസ് ആർട്സ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ് ഷോയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുളള അമ്പതോളം കലാകാരന്മാരെ അണിനിരത്തി മിത്രാസ് രാജൻ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോയിൽ സുപ്രസിദ്ധ ഗായകൻ ഫ്രാങ്കോ, നടി മന്യ തുടങ്ങിയവരും പങ്കെടുക്കുന്നു. ഓഗസ്റ്റ് 22 ന് ന്യൂജഴ്സി യൂനിയനിൽ ഉളള കീൻ യൂണിവേഴ്സിറ്റിയിലെ വിൽകിൻസ് തിയേറ്ററിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന കലാപൂരത്തിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി മിത്രാസ് ഭാരവാഹികൾ അറിയിച്ചു.

ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന പൊതു പരിപാടിയിൽ ഒരു സീനിയർ കലാകാരനെയും കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി കലയേയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു മഹത് വ്യക്തിയേയും ആദരിക്കും. നോർത്ത് അമേരിക്കയിലെ മികച്ച ശാസ്ത്രീയ നൃത്ത കലാകാരിക്കുളള ‘മിത്രാസ് നാട്യശ്രീ ഓഫ് അമേരിക്ക’യ്ക്കുളള പുരസ്കാരവും തദവസരത്തിൽ സമ്മാനിക്കും.

ഏതാനും മാസങ്ങളായി ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലായി കടുത്ത പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരുടെ കലയോടുളള അർപ്പണ മനോഭാവത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലെന്ന് ഇതിന് നേതൃത്വം നൽകുന്ന മിത്രാസ് രാജനും മിത്രാസ് ഷിറാസും പറഞ്ഞു.

അക്കരക്കാഴ്ചകൾ ഫെയിം ജോസുകുട്ടി, സജിനി, ഷാജി എഡ് വേർഡ് (ന്യൂയോർക്ക്, തങ്കച്ചൻ, റജി നൈനാൻ, അലക്സ് ജോൺ, ഷാജി വിൽസൺ, അനീഷ് ചെറിയാൻ, ജോർജി സാമുവൽ, രാജു മോൻ തോമസ്, ബോബി ടോംസ്, ശോഭാ ജേക്കബ്, അനി നൈനാൻ, സോഫി വിൽസൺ, ജിജു പോൾ എന്നിവർ പങ്കെടുക്കുന്ന ലഘുനാടകവും മയൂര സ്കൂൾ ഓഫ് ഡാൻസ്, സ്റ്റുഡിയോ 19 ഡാൻസ് ടീം, മറീന ആന്റണി (ഒറിഗോൺ) തുടങ്ങി ഇരുപതോളം കലാകാന്മാർ പങ്കെടുക്കുന്ന വിവിധ നൃത്തനൃത്യങ്ങളും ശാലിനി നായർ, റോഷിൻ മാമ്മൻ (ന്യൂയോർക്ക്), സുമ നായർ, ജേക്കബ് ജോസഫ്, മിത്രാസ് ഷിറാസ്, ലീന ടോംസ്, രൂത്ത് സക്രിയ, വിജു ജേക്കബ് (പെൻസിൽവാനിയ) തുടങ്ങി പത്തോളം കലാകാരന്മാർ അണിനിരക്കുന്ന സംഗീത സന്ധ്യയും ഈ കലാ മാമാങ്കത്തിന് നിറം പകരും.

ജാതി മത സംഘടനാ വ്യത്യാസങ്ങൾ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരെയും ഉൾക്കൊളളിച്ച് അമേരിക്കയിലുളള കലാകാരന്മാരെ വളർത്തിക്കൊണ്ടു വരുന്നതിനുവേണ്ടി 2011 ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയിൽ പേരെടുത്തു. തുടർന്നും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളർച്ചയ്ക്കുവേണ്ടി തങ്ങളാലാകും വിധം ചെയ്യുമെന്ന് ബോർഡ് മെമ്പേഴ്സ് അറിയിച്ചു.

ഈ കലാ സംരംഭത്തിൽ മിത്രാസിനൊപ്പം പ്രവർത്തിക്കുന്ന പ്രവാസി ചാനൽ, മഴവിൽ എഫ്എം, ടൈംലൈൻ ഫോട്ടോഗ്രഫി, ഇവന്റ് കാറ്റ്സ് ലൈറ്റ് ആൻഡ് സൗണ്ട് എന്നിവർക്കും മിത്രാസ് കലാകാരന്മാർ നന്ദി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here