കാലിഫോർണിയ ∙ 173 മണിക്കൂറും 45 മിനിട്ടും തുടർച്ചയായി നടത്തിയ ഭജൻ പുതിയ വേൾഡ് റിക്കാർഡ് സ്ഥാപിച്ചു.ജൂലൈ 12 ന് രാവിലെ8 മുതൽ ആരംഭിച്ച ഭജൻ ജൂലൈ 19 ന് വൈകിട്ട് 2 മണിവരെയാണ് നീണ്ടു നിന്നത്. ഇരുനൂറ് വാളണ്ടിയർമാർ 750 ഭജൻ ഗായകർ, 5000 ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ഭജൻ പ്രോഗ്രാം കാലിഫോർണിയ കാർസണിലുളള ശ്രീരാം കബീർ മന്ദിരത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.ഗിന്നസ് വേൾഡ് റിക്കാർഡ് പ്രതിനിധി മൈക്കിൾ എംപറിൽ നിരീക്ഷകനായി പങ്കെടുത്തു. ഇതിനു മുമ്പ് 110 മണിക്കൂർ നീണ്ടു നിന്ന ഭജനായിരുന്ന ലോക റിക്കാർഡിൽ നിലവിലിരുന്നത്. പുതിയ ലോക റിക്കാർഡ് സ്ഥാപിക്കുന്നതിൽ പനാമ, കാലിഫോർണിയ, ടെക്സാസ്, അരിസോണ, ഫ്ലോറിഡ എന്നിവിടങ്ങളിൽ നിന്നുളളവർ വഹിച്ച പങ്ക് നിസ്തൂലമായിരുന്നുവെന്ന് ശ്രീരാം കബിർ മന്ദിർ പ്രസിഡന്റ് മുകുന്ദ ഭായ് ഭക്ത പറഞ്ഞു.

നാല് മുതൽ 86 വയസ് വരെയുളളവരാണ് ഭജനയിൽ പങ്കെടുത്തത്.എല്ലാ ജീവജാലങ്ങളുടേയും നന്മയ്ക്കുവേണ്ടി പ്രാർഥിക്കുന്നതിനും ലോകത്ത് അധിവസിക്കുന്ന കോടി കണക്കിന് ജനങ്ങളുടെ ജീവിതത്തിന് പ്രകടമായ മാറ്റം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.‌ഭജൻ പരിപാടി വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയവരേയും പങ്കെടുത്തവരേയും പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here