വാഷിംഗ്ടൺ ∙ ഇന്ത്യൻ അമേരിക്കൻ സുന്ദരിയും, പതിനേഴുകാരിയുമായ പ്രിയാ ഗോപാൽ ബഹാമസിൽ ഓഗസ്റ്റ് 21, 22 തീയതികളിൽ നടക്കുന്ന മിസ്സ് ടീൻ യുഎസ്എ മത്സരത്തിൽ പങ്കെടുക്കും. അമ്പത്തി ഒന്ന് പേരാണ് കിരീടത്തിനു വേണ്ടി മാറ്റുരയ്ക്കുക. 2015 മിസ്സ് വാഷിംഗ്ടൺ ആയി തിരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ ഗോപാലിന് മിസ്സ് ടീൻ യുഎസ്എയായി മത്സരിക്കാൻ അർഹത നേടി കൊടുത്തത്.

ഫോസ്റ്റർ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന പ്രിയ ഗോപാൽ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളെ അതി ജീവിച്ചാണ് മത്സരത്തിൽ പങ്കെടുത്ത് വിജയിയായത്. ഇത് മറ്റുളളവർക്ക് കൂടി പ്രചോദനമാകണം എന്നാണ് പ്രിയാ ഗോപാൽ അഭിപ്രായപ്പെട്ടത്.പ്രീ സ്കൂൾ മുതൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രിയാ മിസ്. വെസ്റ്റ് സിയാറ്റിൽ ടീൻ യുഎസ്എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നാല് വയസ് മുതൽ നൃത്തത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഇവർ കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഒരു പ്രൊഫഷണൽ ഡാൻസർ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here