ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്ഫറന്സിനെ ഭാഗമായി മുതിർന്നവർക്കായി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ വച്ച് നടത്തപെടുന്ന പരിപാടികൾ തയ്യാറായി. വൈവിധ്യമാർന്ന പരിപാടികളാണ് ഫാമിലി കോൺഫ്രൻസിനോടനുമ്പന്ധിച്ച് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാർമ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് ഫാമിലി കോൺഫറൻസിന്റെ പരിപാടികൾ ആരംഭിക്കുക. തുടർന്ന് ഫാമിലി കോൺഫറൻസിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിർവ്വഹിക്കും.  കേരള കത്തോലിക്കാ സഭയിലെ, സഭയുടെ ശബദം എന്നറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരുവും വാഗ്മിയുമൊക്കെയായ സുപ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതൻ ഫാ. ഡോ. ജോസഫ് പാംപ്ലാനി, പ്രസംഗവേദികളെ നർമ്മത്തിൽ ചാലിച്ച ചിന്താശലകങ്ങൾ കൊണ്ട് കുടുംബ നവീകരണത്തിന് പുതിയ മാനങ്ങൾ  നൽകിയ, സാമൂഹ്യ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഫാ. ജോസഫ് പുത്തെൻപുരയിൽ (കപ്പൂച്ചിൻ) എന്നിവർ ഫാമിലി കോൺഫറൻസിന്റെ ആദ്യ ദിനമായ ജൂൺ 30 വെള്ളിയാഴ്ച്ചയെ അനുഗ്രഹീതമാക്കും. വൈകുന്നേരം മുതിർന്നവരും യുവതീയുവാക്കളും  ഒന്നുചേർന്ന് അവതരിപ്പിക്കുന്ന കലാ പരിപാടികൾ ഫാമിലി കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.

രണ്ടാം ദിനമായ ശനിയാഴ്ച ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് വി. കുർബ്ബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ജോസഫ് പാംബ്ളാനി, ചിക്കാഗോ സീറോ മലബാർ രൂപതയുടെ ഫാമിലി അപോസ്റ്റലേറ്റ് സെക്രട്ടറി തോമസ് പുളിക്കൽ, ക്നാനായ റീജിയൻ ഫാമിലി കമ്മീഷൻ അംഗം ഡോ. അജിമോൾ പുത്തെൻപുരയിൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. വിവിധ ഇടവകളെയും മിഷനുകളെയും ഭക്ത സംഘടനകളെയും കോർത്തിണക്കി കൊണ്ട് നടത്തപെടുന്ന കലാ പരിപാടികൾ ശനിയാഴ്ചയുടെ സായാഹ്നത്തെ വർണ്ണശബളമാക്കും .

മൂന്നാം ദിനമായ ഞായറാഴ്ചത്തെ വി. കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം  വഹിക്കുന്നത് മാർ. ജോസഫ് പണ്ടാരശ്ശേരിലാണ്. ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെ , കൈറോസ് മിനിസ്ട്രിയിലൂടെ  അന്താരാഷ്‌ട്ര തലത്തിൽ തന്നെ പ്രസിദ്ധനായ വചന പ്രഘോഷകൻ ബ്രദർ റെജി കൊട്ടാരവും ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ച കഴിഞ്ഞ് Ecclesiastical Identity of Knanaya Community എന്ന വിഷയത്തെ ആസ്പദമാക്കി മാർ ജോസഫ് പണ്ടാരശ്ശേരിലും Future of the Knanaya Region എന്ന വിഷയത്തെ ആസ്പദമാക്കി മോൺ: തോമസ് മുളവനാലും ഫാ. എബ്രഹാം മുത്തോലത്തും ക്ലാസ്സുകൾ നയിക്കും. തുടർന്ന്  കൈറോസ് യൂത്ത്  മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന Christ Win Night എന്ന Musical Worship Orchestra  ഫാമിലി കോൺഫറൻസിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരിക്കും. 

“FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES” അഥവാ “വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക” എന്ന ആപ്തവാക്യത്തോടെയാണ് മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. മുതിർന്നവർക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസിലും യുവജനങ്ങൾക്കുവേണ്ടി ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിലുമായാണ് പരിപാടികൾ നടത്തപ്പെടുക. കത്തോലിക്കാ വിശ്വാസവും ക്നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാർത്ഥ അർത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്നാനായ കുടുംബങ്ങളിൽ പരിപോക്ഷിക്കുവാനുമുള്ള ഊർജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത് എന്ന് കോൺഫറൻസിന് നേതൃത്വം നൽകുന്ന ഫാമിലി കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൺ ഡയറക്ടറുമായ മോൺ. തോമസ് മുളവനാൽ  അറിയിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

അനിൽ മറ്റത്തിക്കുന്നേൽ

പബ്ലിസിറ്റി കൺവീനർ 

ഫാമിലി കോൺഫ്രൻസ് 2017 

ക്നാനായ കാത്തലിക്ക് റീജിയൺ ഓഫ് നോർത്ത് അമേരിക്ക   

Family Conference copy (3)

LEAVE A REPLY

Please enter your comment!
Please enter your name here