convention.jpeg.image.784.410

ന്യൂയോർക്ക്∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമായി ജൂലൈ എട്ടിനാരംഭിച്ച ബൈബിൾ കൺവെൻഷൻ വൻ വിജയമായി മുന്നേറുന്നു. ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടിയിൽ ജൂലൈ 25,26 (ശനി, ഞായർ) തിയതികളിലായി നടക്കുന്ന സുവിശേഷ മഹായോഗത്തിൽ പ്രമുഖ സുവിശേഷകരായ .ഷൈജൻ ജോസഫ്(ബെഡ്ഫോർഡ്, യു.കെ) ഡോക്ടർ. ഐസക് ജോൺ എന്നിവർ വചനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. നാന്യൂവേറ്റിലുള്ള ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് രണ്ടു ദിനങ്ങളിലും വൈകുന്നേരം 6 മുതൽ 9 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. ഈ അനുഗ്രഹീത കൺവെൻഷനിലേക്ക് ഏവരേയുംസ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

പ്രൊഫസർ.എം.വൈ.യോഹന്നാൻ (മുൻ പ്രിൻസിപ്പൽ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപമോക്ഷവും ഹൃദയവിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്, മനുഷ്യഹൃദയങ്ങളുടെ രൂപാന്തരമാണ് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമെന്ന് പഠിപ്പിക്കുന്നു. സഭയോ സമുദായമോ മാറുകയല്ല, മാനസാന്തരപ്പെടുന്നവരുടെ മാനസാന്തരമാണ് രക്ഷക്ക് നിദാനമെന്ന് സിആർഎഫ് ഉദ്ഘോഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: വി.വർഗീസ് (845 268 4436), ബേബി വർഗീസ് (845 268 0338), കെ.കോശി (845 638 1841).

LEAVE A REPLY

Please enter your comment!
Please enter your name here