obama.jpg.image.784.410

കെനിയ ∙ പിതാവ് അന്ത്യ വിശ്രമം കൊളളുന്ന കെനിയായിൽ ആദ്യമായി പ്രസിഡന്റ് ഒബാമ സന്ദർശനത്തിനെത്തി. ഇന്നലെ വൈകിട്ടാണ് പ്രസിഡന്റിനേയും വഹിച്ചു കൊണ്ടുളള എയർഫോഴ്സ് വിമാനം കെനിയൻ തലസ്ഥാനത്ത് ലാന്റ് ചെയ്തു. പ്രസിഡന്റ് ഒബാമ സഞ്ചരിക്കുന്ന റോഡുകളെല്ലാം മണിക്കൂറുകൾക്ക് മുമ്പ് തന്നെ പൂർണ്ണമായും ബ്ലോക്ക് ചെയ്തിരുന്നു. തിരക്കു പിടിച്ച തലസ്ഥാന നഗരത്തിലെ റോഡുകൾക്ക് ഇരുവശവും ഒബാമയെ സ്വീകരിക്കുന്നതിന് ആയിരക്കണക്കിന് ജനങ്ങളാണ് സന്ധ്യ മയങ്ങിയിട്ടും കാത്തു നിന്നിരുന്നത്. ഒബാമയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോൾ ജനങ്ങൾ പതാകകൾ വീശി, അമേരിക്കൻ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു.

കെനിയൻ പ്രസിഡന്റ് ഉഹ്റു കെനിയാട്ട് ഉൾപ്പെടെ നിരവധി പ്രമുഖർ പ്രസിഡന്റ് ഒബാമയെ സ്വീകരിക്കുവാൻ വിമാനതാവളത്തിൽ എത്തിചേർന്നിരുന്നു. നെയ്റോബിയിൽ നടക്കുന്ന ഗ്ലോബൽ സമ്മിറ്റിനെ പ്രസിഡന്റ് ഒബാമ അഭിസംബോധന ചെയ്യും.

നെയ്ബോറി വെസ്റ്റ് ഗേറ്റ് ഷോപ്പിങ് സെന്ററിൽ അൽ ക്വയ്ദ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 67 പേർക്കും, സൊമാലി ബോർഡറിലുളള കെനിയൻ യൂണിവേഴ്സിറ്റി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികൾക്കും 1988 യുഎസ് എംബസി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഒബാമ അഭിവാദ്യം അർപ്പിക്കും.

പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായാണ് സന്ദർശനം നടത്തുന്നതെങ്കിലും സെനറ്റർ എന്ന നിലയിൽ ഒബാമ കെനിയ സന്ദർശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here