mohanlal-priyadarshan.jpg.image.784.410

വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിലേക്കു കടക്കാൻ പോവുകയാണ് സംവിധായകൻ പ്രിയദർശൻ. എയ്‌ഡ്‌സിനെക്കുറിച്ചുള്ളതാണ് പേരിടാത്ത ഈ തമിഴ് ചിത്രം. പ്രേക്ഷകരെ ചിരിപ്പിക്കുന്നതും അതേസമയം കാഞ്ചീവരം പോലെ കലാമൂല്യമുള്ളതുമായിരിക്കും സിനിമയെന്നു പ്രിയദർശൻ പറയുന്നു.

എയ്‌ഡ്‌സ് ടെസ്‌റ്റിന് എത്തുന്ന എട്ടു കഥാപാത്രങ്ങളുടെ കഥയാണ്. അതിന്റെ റിസൽറ്റ് വരുന്നതു വരെ ഓരോരുത്തരും പറഞ്ഞു കൂട്ടുന്ന നുണക്കഥകളാണു തീം. കഥാപാത്രങ്ങൾ ഗൗരവത്തോടെ പറയുന്ന കാര്യങ്ങളിലാണു തമാശ. കണ്ണീരിലേക്ക് വളരുന്ന ചിരിയുടെ പഴയ പ്രിയൻ മാജിക്ക് പ്രതീക്ഷിക്കാം. പ്രിയദർശൻ തന്നെ കഥയും തിരക്കഥയും. ശിഷ്യനും നടി അമല പോളിന്റെ ഭർത്താവുമായ എ.എൽ. വിജയ് തമിഴിൽ സംഭാഷണം എഴുതും. എയ്‌ഡ്‌സ് ബോധവൽക്കരണവും സിനിമയുടെ ലക്ഷ്യമാണ്.

അടുത്ത 13നു ചെന്നൈയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അശോക് ശെൽവൻ, ശ്രേയാ റെഡ്‌ഢി തുടങ്ങിയവരാണു മുഖ്യ വേഷങ്ങൾ. സമീർ താഹിർ ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും. 20 ദിവസം കൊണ്ടു ചിത്രീകരണം പൂർത്തിയാക്കും.

സെപ്‌റ്റംബർ ആദ്യം ഷൂട്ടിങും തുടർന്ന് മറ്റു ജോലികളും വേഗത്തിൽ പൂർത്തിയാക്കും. ഇതിനു ശേഷം മോഹൻലാൽ നായകനാകുന്ന മലയാള സിനിമയിലേക്കു പ്രിയദർശൻ കടക്കും. അമ്മു ടു അമ്മു എന്നു പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ് ഒക്‌ടോബറിൽ തുടങ്ങും. കഥയും തിരക്കഥയും പ്രിയദർശൻ തന്നെയാണ് എഴുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here