obama-rouhani.jpg.image.784.410

ന്യൂയോർക്ക് ∙ ഇന്റർനെറ്റിൽനിന്നു കിട്ടുന്നതെന്തും അപ്പാടെ വിഴുങ്ങുന്നവർ ശ്വാസംകിട്ടാതെ പിടയുമെന്നതിനു തെളിവ് അമേരിക്കയിൽനിന്നുതന്നെ. ഇറാൻ ആണവകരാറിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെയും ഡെമോക്രാറ്റിക്പാർട്ടിയെയും വിമർശിക്കാൻ തയാറാക്കിയ റിപ്പബ്ലിക്കൻ പാർട്ടി അനുകൂല ടിവി പരസ്യത്തിലാണു വ്യാജഫോട്ടോ ഉപയോഗിച്ചത്.

ഒബാമയും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും ഹസ്തദാനം ചെയ്തു നിൽക്കുന്ന ഫോട്ടോ, ഫോട്ടോഷോപ്പിൽ നിർമിച്ച വ്യാജചിത്രമാണെന്നു തെളിഞ്ഞതോടെ പരസ്യം തയാറാക്കിയ രാഷ്ട്രീയ പ്രചാരക സംഘടന റെസ്റ്റോറേഷൻ പിഎസി വെട്ടിലായി.

റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററും കടുത്ത ഇറാൻ വിരുദ്ധനുമായ റോൺ ജോൺസനു പിന്തുണ നൽകാനായിരുന്നു പരസ്യം. റൂഹാനി–ഒബാമ പടം യഥാർഥത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങും ഒബാമയും 2011ൽ കൂടിക്കാഴ്ച നടത്തിയപ്പോൾ എടുത്ത പടമായിരുന്നു. ഫോട്ടോഷോപ്പിൽ മൻമോഹൻസിങ്ങിനെ മായ്ചശേഷം റൂഹാനിയുടെ പടം വച്ചാണ് കൃത്രിമത്വം നടത്തിയത്. ഇന്റർനെറ്റിൽനിന്നു കിട്ടിയ ഇൗ പടമാണ് ടിവി പരസ്യത്തിനായി എടുത്തുപയോഗിച്ചത്. സംഭവം വിവാദമായതോടെ ഒബാമയും റൂഹാനിയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നു വൈറ്റ് ഹൗസ് വിശദീകരണക്കുറിപ്പിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here