getP23hoto.php

 

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഹൈസ്‌കൂള്‍ പഠനം പൂര്‌ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരത്തിന്‌ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനങ്ങളുടെ ആവശ്യ പ്രകാരം 2015 ഓഗസ്റ്റ്‌ 5 വരെ നീട്ടി. ഈ വര്‍ഷം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ നിലവിലുള്ള അംഗങ്ങള്‍ ആണെങ്കില്‍ ഈ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാവുന്നതാണ്‌.

തൊമ്മന്‍ പൂഴിക്കുന്നേല്‍ (ചെയര്‍മാന്‍), ടോമി അംബേനാട്ട്‌ , ബിജി സി. മാണി , ജിമ്മി കണിയാലി എന്നിവര്‍്‌ അംഗങ്ങളായുള്ള കമ്മിറ്റി ആണ്‌ ഈ പുരസ്‌കാരത്തിന്റെ കാര്യങ്ങള്‍ ക്രോഡീകരിക്കുന്നത്‌. സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്‌ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും പ്രശംസാപത്രവും പുരസ്‌കാര ജേതാവിന്‌ ഓഗസ്റ്റ്‌ 29 നു ( Maine East High School ) നടക്കുന്ന ഓണാഘോഷ പരിപാടികളുടെ അവസരത്തില്‍ സമ്മാനിക്കുന്നതായിരിക്കും .

ACT യുടെ മാര്‍ക്ക്‌, ഹൈസ്‌കൂള്‍ GPA എന്നിവ കൂടാതെ മറ്റെല്ലാ തരത്തിലും ഉള്ള പ്രവര്‍ത്തനങ്ങളും (Etxra Curricular Activities ) , സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും, മറ്റു കലാ-സം,സ്‌കാരിക കഴിവുകളും അവലോകല്‌നം ചെയ്‌തതിനു ശേഷം ആയിരിക്കും പുരസ്‌കാര ജേതാവിനെ നിര്‍ണയിക്കുന്നത്‌

ഈ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന്റെ അപേക്ഷ ഫോറ വും മറ്റു വിശദമായ വിവരങ്ങളും ചിക്കാഗോ മലയാളീ അസോസിയേഷന്‍ വെബ്‌സൈറ്റില്‍ (www.chicagomalayaleeassociation.org) നിന്നും ലഭിക്കുന്നതാണ്‌. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here