12mages.php

കോട്ടയം: കുറിച്ചി എള്ളാലയില്‍ ഫാ. ഇ.എം. ഫിലിപ്‌ (64) നിര്യാതനായി. ഭൗതികശരീരം നാളെ വൈകിട്ട്‌ അഞ്ചരയോടെ കുറിച്ചിയിലുള്ള വസതിയിലെത്തിക്കും. 29നു രാവിലെ ഏഴരയ്‌ക്കു സെന്റ്‌ മേരീസ്‌ ആന്‍ഡ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ പൊതുദര്‍ശനം. സംസ്‌കാരം രണ്ടരയ്‌ക്കു കുറിച്ചി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോ!ള്‍സ്‌ വലിയ പള്ളിയില്‍.

ഭാര്യ: കോട്ടയം അഴിപ്പുരയില്‍ രമണി ഫിലിപ്‌. മക്കള്‍: ഫാ. ദീപു ഫിലിപ്‌ (മൂലവട്ടം സെന്റ്‌ മേരീസ്‌ പള്ളി വികാരി, മലങ്കര സഭാ മാസിക മാനേജിങ്‌ എഡിറ്റര്‍), ദിലീപ്‌ ഫിലിപ്‌ (അബുദാബി) മരുമക്കള്‍: പുതുപ്പള്ളി വാവള്ളില്‍ കരോട്ട്‌ റോഷ്‌നി വി. കുര്യാക്കോസ്‌ (സ്റ്റാഫ്‌ നേഴ്‌സ്‌, കേന്ദ്ര ഹോമിയോ ഗവേഷണ കേന്ദ്രം, കുറിച്ചി), വാഴൂര്‍ പുത്തന്‍പുരയില്‍ ഫെബ അന്ന ജോണ്‍ (വി. പബ്ലിഷേഴ്‌സ്‌, കോട്ടയം).

കോട്ടയം ബസേലിയസ്‌, പഴഞ്ഞി എംഡി കോളജുകളില്‍ പ്രിന്‍സിപ്പലായിരുന്നു. കുട്ടിക്കാനം എംബിസി എന്‍ജിനീയറിങ്‌ കോളജ്‌ ഡയറക്ടര്‍, പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിങ്‌ കമ്മിറ്റി അംഗം, ദേവലോകം കാതോലിക്കേറ്റ്‌ അരമന മാനേജര്‍, ഓര്‍ത്തഡോക്‌സ്‌ െ്രെകസ്‌തവ യുവജന പ്രസ്ഥാനം വൈസ്‌പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പാമ്പാടി കെജി കോളജ്‌, കോട്ടയം ബസേലിയസ്‌ കോളജ്‌ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്‌. 1980ല്‍ വൈദികനായി.

LEAVE A REPLY

Please enter your comment!
Please enter your name here