ന്യൂയോര്‍ക്ക്: ഒരു ചെറിയ ഇടവേളക്കുശേഷം ന്യൂയോര്‍ക്ക് മലയാളി സ്പോട്സ് ക്ലബ്ബിന്റെ സെവന് എസ് സോക്കര്‍ ടൂര്‍ണമെന്റ് ക്യൂവീന്‍സിലെ ഫാം സോക്കര്‍ മൈതാനത്ത് വച്ച് ജൂണ്‍ 11നു തുടക്കം കുറിച്ചു. ഇതില്‍ പങ്കെടുത്തവരില്‍ മുന്തിയ ടീമുകാര് വീണ്ടും ജൂണ്‍ 18നു മത്സരത്തിനായി ഒത്തു ചേര്‍ന്നു. ആറു പ്രാദേശിക ടീമുകള്‍ പങ്കെടുക്കുകയും അവര്‍ ഈ രണ്ടു ഗൂപ്പുകളായി സംഘടിക്കയും ചെയ്തു.
അലൈന്‍സ് എഫ് സി, എന്‍ വൈ എം എസ് സി എഫ് സി, കൊറോണ എഫ് സി പൂള് എ , വെസ്റ്റ്ചെസ്റ്റര്‍ ചാലഞ്ചേഴ്സ്, എന്‍ വൈ എം എസ് സി റെഡ് ബുള്‍സ് , ഖത്സ ജങ്ങ്ഷന് (എഫ് എസ് സി എന്‍ വൈ) പൂള് ബി. സഞയ് ജോസഫിന്റെ നേത്രുത്വത്തില്‍ എന്‍ വൈ എം എസ് സി എഫ് സി ഉഗ്രന്‍ പ്രകടനം കാഴ്ച്ച വച്ചെങ്കിലും കളിയിലെ നിയമമായ സഡണ്‍ ഡത്ത് പെനാല്ടിക്ക് വിധിക്കപ്പെട്ടു അവര്‍ പൂള് എ വിന്നേഴ്സ്, കൊറോണ എഫ് സി.യോട് തോറ്റു. എന്‍ വൈ എം എസ് സി റെഡ് ബുള്‍സ് ക്യാപ്ടന് ജോഷ്വ മത്തായിയുടെ കീഴിലുള്ള … പൂള് ബി ഖത്സ ജങ്ങ്ഷനോട് തോല്‍വി സമ്മതിച്ചു.
എന്‍ വൈ എംഎസ് സിക്കാരുടെ ഏറ്റവും നല്ല കളിക്കാരനായി റൂബന്‍ ജോര്‍ജ് എല്ലാവരുടെയും മതിപ്പ് ഏറ്റു വാങ്ങി. രണ്ടു കളികളില്‍ നാലു ഗോളുകള്‍ അദ്ദേഹം നേടി അതില്‍ ഒന്നു ഹാറ്റ് ട്രിക്ക്, അതായ്ത് മൂന്നു ഗോള്‍ ഒരുമിച്ച് നേടല്‍. എന്‍ വൈ എം സി സി 7എസ് ആദ്യമായി പങ്കെടുത്തു വളരെ ആവേശകരമായ പ്രകടനം കാഴ്ച്ച വച്ച അലൈന്‍സ് എഫിനും സിക്ക് വെസ്റ്റ്ചെസ്റ്റര്‍ ചലഞ്ചേഴ്സിനും അഭിനന്ദങ്ങള്‍.
കൊറോണ എഫ് സിയെ 3-2 സ്കോറില്‍ തോല്‍പ്പിച്ചുകൊണ്ട് ഖത്സ ജങ്ങ്ഷന് എന്‍ വൈ എം എസ് ഇ 7സ് 2017 ട്രോഫി കരസ്ഥമാക്കി. ഈ മത്സരക്കളിയുടെ വിജയത്തിനായി ശ്രമിക്കുകയും പങ്കെടുക്കുകയും ചെയ്ത എല്ലാ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്‍ വൈ എം എസ് സി സോക്കര്‍ സബ് കമ്മറ്റി നന്ദി അറിയിക്കുന്നു. കാലാവസ്ഥ തൊണ്ണൂറില്‍ കൂടുതല്‍ ഡിഗ്രിയില്‍ ചൂടു പിടിച്ചു നിന്നിട്ടും അതിനെ വകവയ്ക്കാതെ സ്പോട്സ് പ്രേമികളുടെ വമ്പിച്ച ഒരു കൂട്ടം സന്നിഹിതരായിരുന്നു. ഈ കളിയില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ഞങ്ങളുടെ ടീമടക്കം, റഫറിമാര്‍ക്കും, ഈ സംരംഭത്തിനു അര്‍പ്പണമനോഭവത്തോടെ സഹായ സഹകരണങ്ങള്‍ നല്കിയ ലിറ്റ്ലെ നെക്ക് സോക്കര്‍ ക്ലബ്ബിനു നന്ദി അറിയിക്കുന്നു. ഈപ്പന് ചാക്കോ അറിയിച്ചതാണിത്.