വാഷിംഗ്ടണ്‍:ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക ഏര്‍ടുത്തിയ യാത്രനിരോധനം ഇന്ന് നിലവില്‍വരും. പുതിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ അടുത്ത ബന്ധുക്കളില്ലാത്തവര്‍ക്കും ബിസിനസ് ബന്ധങ്ങളില്ലാത്തവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാകും. ഇപ്പോള്‍ വിസ ഉള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിരോധനം ബാധകമല്ല. ഇരട്ട പൗരത്വമുള്ളവര്‍ക്ക് പട്ടികയില്‍ ഇല്ലാത്ത രാജ്യത്തുനിന്നുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലെത്താം. കീഴ്‌ക്കോടതികള്‍ തള്ളിക്കളഞ്ഞ നിരോധന ഉത്തരവ് ഭാഗികമായി നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്കുള്ളത്.

പുതിയ ഭേദഗതിയില്‍ പറയുന്നത് വിലക്കേര്‍പ്പെടുത്തിയ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമകള്‍, മരുമകന്‍, എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശന്‍, മുത്തശ്ശി, പേരമക്കള്‍ അമ്മായി, അമ്മാവന്‍, മരുമക്കള്‍, സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച നിര്‍ദേശങ്ങളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാന്‍,ലിബിയ, സുഡാന്‍, സോമാലിയ, സിറിയ, യെമന്‍ എന്നീ ആറ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രംപിന്റെ ഉത്തരവ് ഭാഗികമായി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here